Monday 07 December 2020 07:36 PM IST : By സ്വന്തം ലേഖകൻ

‘മൂന്നാം വയസ്സിൽ കുഴഞ്ഞുപോയതാണ് അവളുടെ കാലുകൾ; വിധിയോട് പൊരുതി ജീവിക്കുന്ന ആ ആത്മവിശ്വാസം നെഞ്ചിലേറ്റണം’: കുറിപ്പ്

1607057929170

കാന്‍സറിനെതിരെയുള്ള പോരാട്ടത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യുവാവാണ് നന്ദു മഹാദേവ. ഒട്ടേറെ പേരുടെ അതിജീവനത്തിന്റെ കഥകൾ നന്ദു പങ്കുവയ്ക്കാറുണ്ട്. ദീജ എന്ന യുവതിയെ കുറിച്ചെഴുതിയിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്.

നന്ദു മഹാദേവ പങ്കുവച്ച കുറിപ്പ് വായിക്കാം;

മൂന്നാം വയസ്സിൽ കുഴഞ്ഞുപോയതാണ് അവളുടെ കാലുകൾ !!

വിധി തളർത്താൻ നോക്കിയിട്ടും ഈ ചക്രകസേരയിൽ ഇരുന്നുകൊണ്ട് അച്ചാർ ഉണ്ടാക്കി വിറ്റ് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്..!!

ചിത്രശലഭത്തെ പോലെ പറന്നു നടക്കുന്ന പ്രായത്തിൽ ബാധിച്ച പൊളിയോയോട് പോയി പണിനോക്കാൻ പറഞ്ഞുകൊണ്ട് പട പൊരുതിജീവിക്കുന്ന ദീജ ചേച്ചിയോട് എന്നും ആരാധനയാണ്...!!

ചെറിയ കാര്യങ്ങൾക്ക് മുന്നിൽ പകച്ചു പോകുന്ന നമ്മുടെ സമൂഹം ഇവരെ കണ്ട് പഠിക്കണം...

ആ ആത്മവിശ്വാസം നെഞ്ചിലേറ്റണം...!!

നമ്മളിൽ എത്രപേർക്ക് കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും ഉണ്ട്..

എത്ര വീടുകളിൽ കല്യാണങ്ങളും മറ്റും നടക്കുന്നു...

വീടുകളിലേക്കും വാങ്ങാം..

കാരണം മായം ചേരാത്ത സ്വാദിഷ്ടമായ ഈ അച്ചാർ കുട്ടികൾക്ക് ധൈര്യമായി വാങ്ങി കൊടുക്കാം..

വാങ്ങുവാൻ തോന്നുന്ന സുമനസ്സുകൾക്കായി അവരുടെ നമ്പർ താഴെ കൊടുക്കുന്നു....

+91 79023 75735

സ്വന്തം കാലിൽ നിന്ന് ജീവിക്കണമെന്ന ആ സ്വപ്നം നമുക്ക് സാക്ഷാൽക്കരിക്കാം..

ഈ ഭിന്നശേഷി ദിനത്തിൽ ധീരയായ ഈ സ്ത്രീയുടെ വിജയത്തിൽ നമുക്കും അഭിമാനിക്കാം....

നമ്മുടെ പിന്തുണയും നൽകാം..

പ്രിയപ്പെട്ട ചേച്ചിയ്ക്ക് മുന്നോട്ടുള്ള പ്രയാണം വിജയിക്കാൻ പ്രാർത്ഥനകൾ....

കൂടെയുണ്ട് ഞങ്ങൾ..

Tags:
  • Spotlight
  • Social Media Viral