Friday 16 August 2019 11:49 AM IST : By സ്വന്തം ലേഖകൻ

ലജ്ജിക്കൂ സമൂഹമേ! ഈ സാമൂഹ്യ പ്രവർത്തകയ്ക്ക് കോഴിക്കോട് ബസ് സ്റ്റാൻഡിൽ സംഭവിച്ചത്; വേദനിപ്പിക്കുന്ന കുറിപ്പ്

nargees

സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിയ നന്മക്കഥയിലെ നായികയാണ് നർഗീസ് ബീഗം. അശരണർക്കും ആംലംബഹീനർക്കുമായി ജീവിതം മാറ്റിവച്ച മാലാഖ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും, നഴ്സ് ആയി ജോലിനോക്കുന്നതിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ പകുതിയിലധികവും പാവങ്ങൾക്കും രോഗികൾക്കുമായി ചെലവഴിക്കുകയാണ് അവർ.

ഇപ്പോഴിതാ പൊതുയിടത്തിൽ നിന്നും നർഗീസിന് നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് തുറന്നെഴുതുകയാണ് ഡോക്ടർ ഷാജി കൊച്ചുകടവ്. ഫെയ്സ്ബുക്കിലൂടെയാണ് ഷാജിയുടെ തുറന്നെഴുത്ത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

#യാത്രക്കിടയിൽ #തളർന്നിരിന്നുങ്ങുന്ന # #സ്ത്രീയെ #നിങ്ങൾ #അറിയണം.. രണ്ട് ദിവസം മുൻപ് രാത്രി കോഴിക്കോട് ബസ്റ്റാന്റിൽ വെച്ചിവർ ഒരു സാമൂഹ്യവിരുദ്ധനാൽ ആക്രമിക്കപ്പെട്ടു. കാര്യമായ പ്രധിഷേധം ഉയർത്തേണ്ടവരിൽ നിന്നും ഒന്നും ഉണ്ടായില്ല. പ്രതിയെ പിടിച്ചിട്ടുമില്ല.പാരാതിയേതും ഇല്ലാതെ ഇവർ സഹജീവികൾക്കായി തളരാത്ത മനസ്സുമായി യാത്ര തുടരുന്നു. വയനാട് സ്വദേശി #നർഗീസ് #ബീഗം. നഴ്‌സ് ആണ്.. നഴ്സിങ്ങിന് പഠിക്കുമ്പോൾ ഭക്ഷണത്തിന് കിട്ടിയിരുന്ന സ്റ്റൈപ്പന്റിൽ നിന്നും മിച്ചം പിടിച്ച് രോഗികളെ സഹായിച്ചു തുടങ്ങി.ജോലികിട്ടിയപ്പോൾ മാസശമ്പളത്തിന്റെ നല്ലൊരു ഭാഗം രോഗികൾക്കായി മാറ്റിവെക്കുന്നു. നർഗീസിന്റെ ശരീരത്തിൽ ഒരു തരി പൊന്ന് നിങ്ങൾ കാണില്ല. ഉണ്ടായിരുന്നതെല്ലാം പാവങ്ങൾക്കായി വിറ്റു.ജോലികഴിഞ്ഞുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലും പാവങ്ങൾക്കായുള്ള യാത്രയിൽ ആയിരിക്കും.41 വീടുകൾ അശരണാർക്കായി പണിതുകൊടുത്ത, നൂറോളം പേർക്ക് മുടങ്ങാതെ ഭക്ഷണവും മരുന്നും എത്തിക്കുന്ന,ഒട്ടനവധി നിർധന പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കിയ, ആദിവാസികൾക്കായി മുടങ്ങാതെ ഭക്ഷണവും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും എത്തിക്കാൻ മുൻകൈ എടുക്കുന്ന, 32 നട്ടെല്ലിന് ക്ഷതമേറ്റ രോഗികൾക്ക് കോയമ്പത്തൂരിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഇവരെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ലാ. #പാവങ്ങൾക്കിവർ #മാലാഖ തന്നെയാണ്. പ്രത്യാശയുടെ വെളിവെളിച്ചം അവരുടെ ജീവിതത്തിൽ പരത്തുന്ന അവരുടെ സ്വന്തം മാലാഖ.. പിന്തുണക്കുക.. തളർന്നുപോകാതെ കാക്കുക നാം..