Thursday 05 July 2018 02:07 PM IST

ഭയങ്കര ട്രിക്ക് പ്രയോഗിച്ച് നസ്രിയ എന്നെ അഡിക്റ്റാക്കി മാറ്റി: ഫഹദ് ഫാസിൽ മനസ്സു തുറക്കുന്നു

Vijeesh Gopinath

Senior Sub Editor

nasriya-fahad7ol ഫോട്ടോ: ഷെഹീൻ താഹ

പ്രണയത്തിന്റെ വീഞ്ഞിൽ തുടുത്ത ഒരുപാടു സന്ധ്യകൾ, പുലരികൾ ഇവിടെവിടൊക്കെയോ ഒാർമത്തൂവൽ പൊഴിച്ചിട്ട് ഒളിഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടാവും ഫഹദ് പറഞ്ഞു തുടങ്ങിയത്... ‘ഷൂട്ടിങ് എത്ര വൈകി കഴി‍ഞ്ഞാലും വീട്ടിൽ തിരിച്ചെത്താൻ കു‍‍ഞ്ഞു സാധ്യതയെങ്കിലും ഉണ്ടെങ്കിൽ എനിക്കിങ്ങോട്ടു പറന്നുവരാൻ തോന്നാറുണ്ട്. എന്നെ ഇങ്ങോട്ടു ‘ഡ്രൈവ് ചെയ്യിക്കുന്ന’ ഒരു ഘടകം ഇവിടെയുണ്ട്. നസ്രിയ എന്തോ മാജിക് ചെയ്തിട്ടുണ്ട്...’’കപ്പലിനു കാറ്റു കൂട്ടു പോകുന്നപോലെ നസ്രിയ ചിരിച്ചു.

നസ്രിയയിൽ ഫഹദ് അത്ര അഡിക്റ്റഡാണല്ലേ?

‘‘അത്രയ്ക്ക് അഡിക്‌ഷനൊന്നും ഇല്ലെന്നു’’ പറഞ്ഞ് ചോദ്യത്തിൽ നിന്ന് നസ്രിയ ഒഴിഞ്ഞു മാറുന്നു. പക്ഷേ, ഫഹദ് പൊട്ടിച്ചിരിച്ചു പറഞ്ഞു, ‘‘ഭയങ്കര ട്രിക്ക് പ്രയോഗിച്ച് നസ്രിയ എന്നെ അഡിക്റ്റാക്കി മാറ്റി. മലേഷ്യയിൽ ഷൂട്ടിനു പോയപ്പോൾ ഒറ്റ രാത്രിയിൽ വീട്ടിൽ വന്ന് ഞാൻ തിരിച്ചുപോയിട്ടുണ്ട്. ഇത്ര റിസ്ക് എടുത്തു പോണോ എന്നൊക്കെ സെറ്റിലുള്ളവർ ചോദിക്കും...

ഫഹദിനെ ‘അടുക്കിപ്പെറുക്കി വ‍ൃത്തിയാക്കിയത് ’ നസ്രിയയാണ്. ശരിയല്ലേ?  


ഫഹദ്: ഒരു സംശയവും ഇല്ല. ഇപ്പോഴുള്ള ‘ഡിസിപ്ലിൻ’ ഉണ്ടായത് നസ്രിയയുടെ കൂടെ ചേർന്നതിൽ പിന്നെയാണ്. ഈ  മാനസികാവസ്ഥയിലേക്ക് എന്നെ എത്തിക്കാൻ നസ്രിയയ്ക്ക് നാലു വർഷം വേണ്ടിവന്നു. ഇനിയൊരു അഞ്ചു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കുറച്ചു കൂടി മാറിയേക്കും. ജീവിതത്തിൽ എനിക്ക് ‘എക്സ്പ്രസ്സ്’ ചെയ്യാനറിയില്ല. ടെൻഷനൊന്നും തുറന്നു പറയില്ല. ഒരിക്കൽ എംടിയുടെ ‘ആൾക്കൂട്ടത്തിൽ തനിയെ’ ടിവിയിൽ വന്നു. ഈ സിനിമ കണ്ടിട്ടുണ്ടോ എന്നു നസ്രിയയോടു ചോദിച്ചപ്പോൾ ഒരു നിമിഷം ആ ലോചിച്ചു കഴിഞ്ഞ് ഉത്തരം വന്നു, ‘‘സിനിമ കണ്ടിട്ടില്ല. പക്ഷേ, അതു പോലൊരാൾ ഈ വീട്ടിലുണ്ട്...’’

നസ്രിയ: ഫഹദിന്റെ ജീവിതത്തിൽനിന്ന് ഞാനൊന്നും എടുത്തുമാറ്റിയിട്ടില്ല. പണ്ടു ഫഹദ് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെ തന്നെ. എന്തെങ്കിലും ടെൻഷനുണ്ടെങ്കിൽ ഫഹദ് പറയില്ല. ആൾക്കൂട്ടത്തിനിടയിലാണെങ്കിലും വേറേതോ ലോകത്തു നിൽക്കും പോലെ. അപ്പോൾ നമുക്കു മനസ്സിലാകും. പിന്നെ  പുറകേ നടന്ന് ചോദിച്ച് കാര്യം കണ്ടുപിടിക്കണം. ഞങ്ങളുടെ സ്വഭാവത്തിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്. അത്തരം വ്യത്യാസങ്ങളാണ് ജീവിതം കുറച്ചുകൂടി എളുപ്പമാക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര പോകുകയാണെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്താൽ എവിടെയാണോ പോകേണ്ടത് അവിടെ എത്തിയാലേ ഫഹദ് കാർ നിർത്തൂ. പക്ഷേ, ഞാനങ്ങനെയല്ല, ഇടയ്ക്കിടെ ഇറങ്ങി, ഷോപ്പിങ്ങൊക്കെ ചെയ്ത്... ആൾക്കൂട്ടത്തിലേക്കൊക്കെ ഇറങ്ങാൻ ഫഹദിന് പേടിയാണ്. ഞാനങ്ങനെയല്ല.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...