Thursday 27 August 2020 05:34 PM IST : By സ്വന്തം ലേഖകൻ

ഏത് തെരഞ്ഞെടുക്കണമെന്ന് കണ്‍ഫ്യൂഷനാകും; നീരജിന്റെ ഓണം ഷോപ്പിംഗ് എല്ലാം ഒന്നിനൊന്നു മെച്ചം

neeraj-neew

പ്രതിരോധം കരുത്താക്കി മലയാളി ഓണം ആഘോഷിക്കുകയാണ്. ആഘോഷങ്ങളും പതിവ് ആൾക്കൂട്ടങ്ങളും ഒന്നുമില്ലെങ്കിൽ പ്രിയപ്പെട്ടവർക്കൊപ്പം വീട്ടിലിരുന്ന് ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഏവരും. ആഘോഷമായി കൊണ്ടാടേണ്ടുന്ന ഓണം വീട്ടിലൊതുങ്ങിപ്പോയി എന്നു കരുതി ഓണക്കോടിയിൽ കോംപ്രമൈസ് ചെയ്യൊനൊന്നും മലയാളി ഒരുക്കമല്ല. സുരക്ഷാ മാനദണ്ഡങ്ങൾ മുറുകെ പിടിച്ച് ഇഷ്ട വസ്ത്രങ്ങൾ തേടി മലയാളി ഓണവിപണിയിൽ കളംനിറയുകയാണ്. ഫാഷന്റെ ലോകത്ത് എപ്പോഴും പുതുമ തേടുന്ന മലയാളിക്കായി ഇക്കുറിയും കലക്കൻ കളക്ഷനുകളാണ് പ്രമുഖ ബ്രാൻഡായ ഇന്ത്യൻ ടെറൈയ്ൻ (Indian Terrain) ഷോറൂമുകളിൽ കാത്തുവച്ചിരിക്കുന്നത്. നടൻ നീരജ് മാധവാണ് ഇന്ത്യൻ ടെറൈയ്ൻ അവതരിപ്പിക്കുന്ന ഫാഷന്റെ പുതുലോകം ഫാഷൻ പ്രേമികൾക്ക് പരിചയപ്പെടുത്തുന്നത്.

ഓണക്കോടിക്കൊപ്പം സ്റ്റൈലായി അണിഞ്ഞൊരുങ്ങാനുള്ള ഫെസ്റ്റിവൽ ഷർട്ടുകളാണ് (കൺസ്ട്രക്ട് ലൈൻ കളക്ഷൻ) ഓണം കളക്ഷനിലെ സൂപ്പർസ്റ്റാറുകൾ. വൈവിധ്യമായ ശ്രേണിയിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഷർട്ടുകൾ ഫാഷൻ പ്രേമികൾക്ക് തിരഞ്ഞെടുക്കാം. പ്രീമിയം ലിനൻ ഷർട്ടും കാക്കി ട്രൗസർ കളക്ഷനും നിങ്ങൾക്ക് വേറിട്ട ലുക്ക് പകരും. നേവി കളർ ജാക്കറ്റിനൊപ്പം നേവി ടി ഷർട്ടും മാച്ചിംഗ് ട്രൗസറും കൂടിയാകുമ്പോൾ സംഭവം കലക്കുമെന്നുറപ്പ്. റെഡ് ഇൻഡിഗോ കോളേർഡ് ഷർട്ടുകള്‍, ടീഷർട്ടുകൾ, മാച്ചിംഗ് ഡെനിം ജീൻസ് എന്നിവയും ശ്രദ്ധ കവരും. റെഡ് കളർ ഹുഡി സ്വെറ്റ് ഷർട്ടും ഡെനിം ജീൻസും ചേരുന്ന വമ്പൻ കളക്ഷനുകളും കൂടിയാകുമ്പോൾ  ഏത് വസ്ത്രം തിരഞ്ഞെടുക്കണമെന്ന് ശരിക്കും കൺഫ്യൂഷനാകും.  

ഇന്ത്യൻ ടെറൈയ്ൻ ഫാഷൻ വിസ്മയം പരിചയപ്പെടുത്തി നീരജ് മാധവ് പങ്കുവച്ച വിഡിയോ സോഷ്യൽ ലോകത്തും തരംഗം തീർക്കുകയാണ്. ഇൻസ്റ്റഗ്രാം ഫെയ്സ്ബുക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് നാല് ലക്ഷത്തിലേറെ പേരാണ് കണ്ടത്.

For more details, visit: https://www.indianterrain.com/