Monday 12 April 2021 03:16 PM IST : By സ്വന്തം ലേഖകൻ

ഒറ്റക്ലിക്കില്‍ വിഷുക്കോടി! നീരജ് മാധവിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഇന്ത്യന്‍ ടെറയ്ന്‍: വിഡിയോ കാണാം

indian-terrain

വിഷുക്കോടി എടുക്കുകയും വേണം എന്നാല്‍ കോവിഡിനെ പേടിച്ച് പുറത്തിറങ്ങാനും വയ്യ. വിഷുപ്പുലരി പടിവാതില്‍ക്കലെത്തി നില്‍ക്കേ മലയാളിയുടെ ആശങ്ക ഇതാണ്.  ഫേവറിറ്റ് ബ്രാന്‍ഡില്‍ നിന്നുള്ള ഫേവറിറ്റ് വസ്ത്രം എങ്ങനെ എടുക്കുമെന്ന് ആലോചിച്ച് തലപുകച്ചിരിക്കുന്ന മലയാളിക്കു മുന്നില്‍ ഉഗ്രനൊരു ഐഡിയ പങ്കുവയ്ക്കുകയാണ് നടനും ഗായകനുമായ നീരജ് മാധവ്. 

ഫാഷന്‍ പ്രേമികളുടെ ഓള്‍ ടൈം ഫേവറിറ്റായ ഇന്ത്യന്‍ ടെറെയ്‌നാണ് ഇഷ്ട വസ്ത്രങ്ങളെ വിരല്‍ തുമ്പിലൂടെ നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിക്കുന്നത്. സ്റ്റോര്‍ ടു ഡോര്‍ എന്ന പ്ലാന്‍ വഴിയാണ് ഇഷ്ടവസ്ത്രങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കിയിരിക്കുന്നത്. സുരക്ഷിതവും സുതാര്യവുമായ ചില നടപടിക്രമങ്ങള്‍ മാത്രം. ഇഷ്ടവസ്ത്രവുമായി ഇന്ത്യന്‍ ടെറെയ്ന്‍ എക്‌സിക്യൂട്ടീവ് നിങ്ങളെ തേടിയെത്തും. 

ഇന്ത്യന്‍ ടെറെയ്‌ന്റെ അടുത്തുള്ള ഷോറൂമുമായി ആദ്യം ബന്ധപ്പെടണം. അവര്‍ ചിത്രങ്ങളിലൂടെയോ വിഡിയോയിലൂടെയോ നിങ്ങളെ ഏറ്റവും പുതിയ കലക്ഷന്‍സ് പരിചയപ്പെടുത്തും. അതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന വസ്ത്രങ്ങള്‍ മിനിറ്റുകള്‍ കൊണ്ട് വീട്ടിലെത്തിക്കാം. 

തെരഞ്ഞെടുത്ത വിഷുക്കോടിയും സമ്മര്‍ കലക്ഷനും അണിഞ്ഞ് നല്ല സ്‌റ്റൈലായി നീരജ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

നീരജിനെ കാത്തിരുന്ന ആ സര്‍പ്രൈസ്... വിഡിയോ കാണാം: