Monday 14 November 2022 04:17 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെയും അമ്മയുടെയും മനസ്സറിഞ്ഞു പഠിച്ചു ‘നീറ്റ്’ നേടി; ഇന്നോളം ഒന്നും ആവശ്യപ്പടാത്ത മകൾക്ക് സർപ്രൈസ് ഒരുക്കി മാതാപിതാക്കൾ

daughter-neett56777

മാതാപിതാക്കളുടെ മനസ്സറിഞ്ഞു പഠിച്ചു മിടുക്കിയായ മകള്‍ക്ക് ഒരുഗ്രൻ സമ്മാനം നല്‍കി സർപ്രൈസ്. ഇന്നോളം ഒന്നും ആവശ്യപ്പടാത്ത മകൾക്ക് അവൾ തീരെ പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് മാതാപിതാക്കൾ നൽകിയത്. നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടിയതിനാണ് സമ്മാനമായി അവളുടെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ ഐഫോൺ വാങ്ങി നൽകിയത്.

അഞ്ചു വർഷമായി അമ്മയുടെ പഴയ സെക്കൻഡ്ഹാൻഡ് ഫോൺ ആണ് കുട്ടി ഉപയോഗിച്ചിരുന്നത്. 18 വയസ്സു വരെ ഒരു സമ്മാനം പോലും മകൾ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും ഇതുപോലൊരു മകളെ കിട്ടിയ തങ്ങൾ ഭാഗ്യം ചെയ്തവരാണെന്നും മാതാപിതാക്കള്‍ പറയുന്നു. 

ഏഴു മില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്. നീറ്റ് പരീക്ഷയിൽ 720 ൽ 680 മാർക്ക് നേടിയാണ് പെണ്‍കുട്ടി മികച്ച വിജയം നേടിയത്. പതിനെട്ടു ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 897–ാം റാങ്കും പെൺകുട്ടി കരസ്ഥമാക്കി. 

Tags:
  • Spotlight