Friday 07 January 2022 12:11 PM IST : By സ്വന്തം ലേഖകൻ

കാമുകന് കുഞ്ഞിന്റെ ഫോട്ടോ അയച്ചു, കുടുംബത്തെ വിഡിയോ കോളില്‍ ബന്ധപ്പെട്ടു: ചുരുളഴിയുന്നു

neethuraj

കോട്ടയം മെഡ‍ിക്കൽ കോളജിൽ നിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നീതുരാജിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയ്ക്കു പങ്കില്ലെന്ന് പൊലീസ്. ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടിക്കുകയല്ല മറിച്ച്‌ ഇബ്രാഹിമുമുള്ള ബന്ധം തകരാതെ സംരക്ഷിക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യമെന്ന് എസ്പി ഡി. ശിൽപ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുട്ടിയെ തട്ടിയെടുത്തു ഹോട്ടൽ മുറിയിലേക്കു കൊണ്ടുപോയ നീതു, താൻ പ്രസവിച്ച കുഞ്ഞാണെന്ന് അവകാശപ്പെട്ട് കുഞ്ഞിന്റെ ഫോട്ടോ ഇബ്രാഹിമിന് അയച്ചുകൊടുത്തു. തുടർന്ന്, ഇബ്രാഹിം ബാദുഷയെയും അയാളുടെ കുടുംബത്തെയും നീതുരാജ് വിഡിയോ കോൾ ചെയ്ത് തെറ്റിദ്ധരിപ്പിച്ചു.

കാമുകൻ മറ്റൊരു വിവാഹത്തിലേക്കു കടക്കാൻ ശ്രമിച്ചതു തടയാനാണു കുഞ്ഞിനെ തട്ടിയെടുത്തത്. കാമുകനെ പരിചയപ്പെട്ടത് ടിക്ടോക് വഴിയാണ്. നീതു നേരത്തെ ഗർഭിണിയിയായിരുന്നു. എന്നാൽ ഇത് അബോർഷനായി. ഇതു കാമുകനെ അറിയിച്ചില്ല. പകരം കുഞ്ഞിനെ പ്രസവിച്ചെന്നു വരുത്തി തീർക്കാനാണു മോഷണം പ്ലാൻ ചെയ്തത്.

ഴാഴ്ചയാണു കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. കുഞ്ഞുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നീതുരാജിനെ പൊലീസ് പിടികൂടുകയായിരുന്നു. നീതുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചു തെളിവെടുക്കും. തുടർന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.