Monday 11 February 2019 02:06 PM IST : By സ്വന്തം ലേഖകൻ

തടിച്ചിയാണെന്ന് കുറ്റപ്പെടുത്തി കാമുകൻ ഉപേക്ഷിച്ചു; 18 മാസം കൊണ്ട് 45 കിലോ കുറച്ച് നേഹയുടെ 'പ്രതികാരം'

neha-mahajan

"എനിക്കൊപ്പം ചിത്രങ്ങളെടുക്കാൻ എന്റെ മുൻ കാമുകന് ഒട്ടും ഇഷ്ടമായിരുന്നില്ല. കാരണം ഞാനൊരു തടിച്ചിയാണെന്ന് അയാൾ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഞങ്ങൾ പരസ്പരം പിരിയാനുള്ള കാരണവും അതു തന്നെയായിരുന്നു. അമിതവണ്ണം കാരണം പുറത്തുപോകാൻ പോലും കഴിയാത്ത അവസ്ഥ. ഓരോ ദിവസം കഴിയുംതോറും ഞാൻ തടിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം വരെ 110 കിലോയായിരുന്നു എന്റെ ഭാരം. എന്നാൽ 18 മാസം കൊണ്ട് 45 കിലോയാണ് കുറച്ചത്."-  28 വയസ്സുകാരിയായ ലേണിങ് ആന്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് നേഹയാണ് തന്റെ ജീവിതകഥയുടെ കെട്ടഴിച്ചത്. 

"തടി കുറയ്ക്കാൻ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ നല്ല ക്ഷമ. എനിക്ക് അമിതവണ്ണം കാരണം കഴുത്തുവേദന, കാൽമുട്ട് വേദന, നടുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ പതിവായിരുന്നു. കാമുകൻ എന്നെ ഉപേക്ഷിച്ചു പോയതും, ഒപ്പം നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോൾ തടി കുറയ്ക്കാൻ തന്നെ തീരുമാനിച്ചു."- നേഹ പറയുന്നു.

നേഹയുടെ ഡയറ്റ് ഇങ്ങനെ;

പ്രഭാത ഭക്ഷണത്തിൽ കാതലായ മാറ്റം വരുത്തി. കോൺഫ്ലക്സ് പാലിൽ ചേർത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെളള, മധുരം ചേർക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം. ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഉപേക്ഷിച്ചു. വെളളം മാത്രം കുടിച്ചു. 

ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗൾ തൈര്, ഒരു ബൗൾ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മുൻപ് മൂന്നു മണിക്കൂർ മുൻപ് അത്താഴം കഴിച്ചു. ഹോം മെയ്ഡും ഡാലും ഒരു ബൗൾ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. 

ദിവസവും നടക്കുന്നതും ആഴ്ചയിൽ നാല് ദിവസം ജിമ്മിൽ പോകുന്നതും ശീലമാക്കി. ജങ്ക്ഫുഡ്, കൂൾ ഡ്രിങ്ക്സ് തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കി.