Tuesday 20 April 2021 11:55 AM IST : By സ്വന്തം ലേഖകൻ

‘അവൾ മാസ്ക് ധരിക്കില്ല, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല’; കേസായപ്പോൾ ഭാര്യയ്‌ക്കെതിരെ യുവാവ്, വിഡിയോ വൈറൽ

womannnnngdehhii

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോടു തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ദമ്പതികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡൽഹിയിലാണ് സംഭവം നടന്നത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയുമാണ് മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്തത്. ഇക്കാര്യം ചോദ്യം ചെയ്ത പൊലീസിനോടു ഇവര്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു. 

സ്വകാര്യ വാഹനത്തിൽ മാസ്ക് നിര്‍ബന്ധമല്ലെന്നാണ് ഇരുവരും വാദിച്ചത്. റോഡ് പൊതുയിടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്ക് ധരിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് ഇവര്‍ പൊലീസിനോട് തട്ടികയറുകയായിരുന്നു. 

ഇതോടെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ, അവൾ മാസ്ക് ധരിക്കാറില്ല, ഒപ്പം എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.’– യുവാവ് വ്യക്തമാക്കി. വിഡിയോ വൈറലാണ്. 

Tags:
  • Spotlight
  • Social Media Viral