സോഷ്യൽ മീഡിയയില്‍ നമ്മളെ ഏവരെയും ചിരിപ്പിക്കുന്ന കിലുക്കാംപെട്ടി. പ്രായത്തെ വെല്ലുന്ന ഭാവ പ്രകടനങ്ങളുമായി ഏവരെയും രസിപ്പിക്കുന്ന ചക്കരക്കുട്ടി. നിധി ഇതാദ്യമായി തന്റെ വൈറൽ കഥ പറയാനെത്തുകയാണ്. അഗ്നി പരീക്ഷണങ്ങളും മുൻവിധികളും താണ്ടി അച്ഛനും അമ്മയ്ക്കും അരികിലേക്ക് കാത്തിരിപ്പിന്റെ കൺമണിയായെത്തിയ നിധിയുടെ കഥ ഹൃദയം തൊടുന്നതാണ്. ഒമ്പതു മാസം ഉദരത്തിലേന്തിയ പൊന്നുമോളെ ഒരുവേള നഷ്ടപ്പെട്ടേക്കാം എന്ന മുൻവിധികളെ തോൽപിച്ച് ഇന്ന് നമ്മളെ രസിപ്പിച്ച് മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്ന കിലുക്കാപെട്ടിയുടെ കഥ ഇതാ...
ഒമ്പതാം മാസം വരെ ഉദരത്തിലേന്തിയ പൊന്നുമോളെ ഒരുഘട്ടത്തിൽ കിട്ടില്ലെന്ന് ഡോക്ടർമാർ മുൻവിധിയെഴുതി. പ്രസവ വാർഡിൽ വേദനകളോടു മല്ലിടുമ്പോൾ അമ്മയെ മാത്രമേ രക്ഷിക്കാനാകൂ എന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ പ്രാർഥനകൾക്കൊടുവിൽ നിധി നിധിപോലെ ഈ ഭൂമിയിലേക്കെത്തി. രസകരമായ തന്റെ വിഡിയോകൾക്കു പിന്നിൽ അമ്മയുടെ സംവിധാനമുണ്ടെന്നും നിധി കൊഞ്ചിപ്പറയുന്നു. സിനിമയിൽ മുഖം കാണിക്കണമെന്ന ആഗ്രഹവും ഈ കൊച്ചുമിടുക്കിക്കുണ്ട്.
വിഡിയോ കാണാം: