Thursday 23 June 2022 12:25 PM IST : By സ്വന്തം ലേഖകൻ

അറിവിന്റെ 68 വർഷങ്ങൾ; ചാലക്കുടി നിർമല കോളജ്

nirmala-college-cover

നിർമ്മല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പ്രകൃതിയുടെ അനുഗ്രഹീത സൗന്ദര്യത്താലും നൈസർഗികമായ തനിമയായാലും സ്ഥിതി ചെയ്യുന്ന വിശാലമായ ക്യാംപസ്. ഇവിടെ എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ്, ഹെൽത് സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ്, പോളിടെക്‌നിക് തുടങ്ങിയ വിവിധ കോളജുകൾ വിദ്യാർഥികളുടെ ഉന്നമനത്തിനായി സേവനമനുഷ്ഠിക്കുന്നു. കാലിക്കറ്റ്‌ സർവകലാശാലയുടെ അഫീലിയേഷനോടു കൂടി പ്രവർത്തിക്കുന്ന നിർമ്മല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ B.Sc. Costume &Fashion Design BTTM (ട്രാവൽ & ടൂറിസം), BTHM (ടൂറിസം & ഹോട്ടൽ മാനേജ്മന്റ് ), B.Sc. Food Technology, B.Sc. Hotel Management & Culinary Arts, BCA, B.Sc. Computer Science, B. Com. (Finance, Co-operation, Computer Application ), B.A. English , BBA, B. A. Multimedia എന്നീ ബിരുദ കോഴ്സുകളും M.Com., MTTM എന്നീ ബിരുദാനന്തര കോഴ്സുകളുമാണ് നടത്തി വരുന്നത്. ‌

AICTE യുടെ അംഗീകാരത്തോടെ, A.P.J. Abdul Kalam ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലായി പ്രവർത്തിച്ചുവരുന്ന എൻജിനീയറിങ് കോളജിൽ Computer Science, Civil, Mechanical, Mechatronics, Food Technology തുടങ്ങിയ കോഴ്സുകൾ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കും, നിർമ്മല കോളജ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ ബിരുദാനന്തര കോഴ്സുമായ MBA ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്. AICTE / Pharmacy Council of India യുടെ അംഗീകാരത്തോടെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസിന്റെ അഫിലിയേഷനോടു കൂടി പ്രവർത്തിച്ചുവരുന്ന നിർമ്മല കോളജ് ഓഫ് ഹെൽത് സയൻസിൽ നാലു വർഷത്തെ B Pharm കോഴ്സും രണ്ടു വർഷത്തെ D Pharm കോഴ്സും ആണ് നടത്തിവരുന്നത്. നിർമ്മല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (പോളിടെക്നിക്) Civil, Mechanical, Chemical, Automobile, Electrical and Electronics എന്നി ഡിപ്ലോമ കോഴ്സുകളിലേക്ക് പ ത്താം ക്ലാസ്സ്‌ പൂർത്തിയായവർക്കും പ്ലസ് ടു പൂർത്തിയായവർക്കും അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അക്കാദമിക വിഷയങ്ങളോടൊപ്പം സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകൾ ആയ Data Science, cyber security, logistics, Aviation തുടങ്ങിയ കോഴ്സുകൾ, വിദ്യാർഥികളെ വിവിധ മേഖലകളിലെ തൊഴിൽരംഗങ്ങളിലേക്ക് പ്രാപ്തരാക്കുന്നു എന്നത് ഈ സ്ഥാപനത്തിന്റെ സവിശേഷതയാണ്. ചലച്ചിത്രരംഗത്തെ അനേകം പ്രഗൽഭരും മോഡലിങ് രംഗത്തെ മികവുറ്റ കലാകാരന്മാരും അണിനിരക്കുന്ന വർഷംതോറും സംഘടിപ്പിക്കപ്പെടാറുള്ള സിഗ്‌നേച്ചർ- ഫാഷൻ ഷോ ഏറെ ജനശ്രദ്ധയാകർഷിച്ചു വരുന്നു. വിദ്യാഭ്യാസത്തോടൊപ്പം ക്യാംപസ് പ്ലേസ്‌മെന്റ് വഴി വിവിധ മൾട്ടി നാഷനൽ കമ്പനികളിൽ തൊഴിൽ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നിർമ്മല ഉറപ്പുവരുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

97457 51026, 90373 02189