Monday 17 December 2018 06:37 PM IST : By സ്വന്തം ലേഖകൻ

പിണറായി വിജയനോട് മുഖ്യമന്ത്രിക്കസേര ചോദിച്ച നിഷയ്ക്ക് മാംഗല്യം; വരൻ പഴയ സൈബർ പോരാളി

nisha-new

പെരുമ്പാവൂര്‍ സ്വദേശിനി നിഷയെ മലയാളി അത്ര വേഗം മറക്കില്ല. ഫെയ്സ്ബുക്ക് ലൈവിലെത്തി, മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു മാസത്തേക്ക് മുഖ്യമന്ത്രി കസേര കടമായി ചോദിച്ച ഓട്ടോറിക്ഷാ ഡ്രൈവറായ ഈ മിടുക്കി സോഷ്യൽ മീഡിയയിൽ താരമായിരുന്നു. പക്ഷേ, സംസ്ഥാനത്ത് ആയിരങ്ങള്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയിയോ, പട്ടയമോ ഇല്ലാതെ കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്താൻ ലൈവിലെത്തിയ നിഷയ്ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് അന്നു നേരിടേണ്ടി വന്നത്. എന്നാല്‍ ആ ലൈവ് വിഡിയോയും സൈബര്‍ ആക്രമണവും നിഷയുടെ ജീവിതം തന്നെ മാറ്റി മറിച്ചെന്നതാണ് പുതിയ വിശേഷം. താന്‍ വിവാഹിതയാകാന്‍ പോകുന്നതായും കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിയുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായും ഫോട്ടോ ഉൾപ്പടെ നിഷ ഫെയ്സ്ബുക്കിൽ കുറിച്ചു. അതിലെ ഏറ്റവും വലിയ കൗതുകം പഴയ ലൈവ് വിഡിയോയില്‍ കമന്റിട്ട സൈബര്‍ പോരാളികളില്‍ ഒരാളാണ് നിഷയുടെ വരനാകുന്നതെന്നതാണ്. രതീഷുമായി ഫെയ്സ്ബുക്കിലൂടെയുള്ള പരിചയം ഒടുവില്‍ വിവാഹത്തിലേക്കെത്തുകയായിരുന്നു. മാർച്ച് 31 നാണ് വിവാഹം.

നിഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഹായ് ഫ്രണ്ട്‌സ്, എല്ലാവരോടും ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട് 16/12/18 (ഇന്നലെ ) എന്റെ വിവാഹ നിശ്ചയം ആയിരുന്നു. ഒരു വിവാഹമേ ജീവിതത്തിൽ വേണ്ടെന്നു വെച്ച എനിക്ക് ഒരു ജീവിതം ഉണ്ടാകണം എന്നതായിരിക്കാം ദൈവ വിധി. നിങ്ങൾക്കെല്ലാവർക്കും അറിയാം എന്റെ ഫസ്റ്റ് വിഡിയോ. മുഖ്യമന്ത്രിയുടെ കസേര ചോദിച്ചുള്ള വിഡിയോ. അതായിരുന്നു ഇതിനൊക്കെ വഴിത്തിരിവായത് . ആ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയി. പ്രത്യേകിച്ച് അതിലെ കുറേ കമന്റ്സ് , സൈബർ പോരാളികളുടെ ആക്രമണം എന്നതായിരുന്നു പിന്നീടത്തെ ന്യൂസ്‌... അതിലെ ഒരു പോരാളിയാണ് ഇനി എന്റെ ജീവിതത്തിലെ തേരാളി ആകാൻ പോകുന്നത്. ഇതൊക്കെ ഒരു നിമിത്തമായിരിക്കാം അല്ലെ... ? അങ്ങനൊരു വീഡിയോ ഇടാനും അതിൽ cmt ഇടാനും പിന്നീട് പോരാളിയാക്കിയതിന്റെ വിഷമത്തിൽ പരിചയപ്പെട്ടതും ആ പരിചയം ഒരു വിവാഹ അഭ്യർത്ഥനയിൽ കൊണ്ടെത്താനും, വീട്ടിൽ വന്നു പെണ്ണുകണ്ട്‌ താല്പര്യം വീട്ടുകാരെ അറിയിച്ച് ഒടുവിൽ ദാ ഇന്നലെ വിവാഹ നിശ്ചയവും വരെ കഴിഞ്ഞു....എല്ലാം ഒരു സ്വപ്നം പോലെ... എന്റെ സുഹൃത്താകളോട് ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു ഞാൻ വിവാഹം കഴിക്കുന്നില്ല എന്ന്. അതിന് കാരണം ഞാൻ ഒരു സാമൂഹിക സ്‌നേഹി ആയതുകൊണ്ട് സമൂഹത്തെ സേവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആയിരുന്നു , എന്റെ ഇഷ്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ ഒരു രീതിയിലും തടസം നിൽകാത്തൊരാളെയും എന്തിനും സപ്പോർട്ട് ചെയ്യുന്നൊരാളെയും ആണ് ദൈവം എനിക്ക് തന്നത് .ആളുടെ പേര് രതീഷ് , തൃശൂർ വരവൂർ ആണ് സ്ഥലം. അമ്മ മാത്രേ ഉള്ളൂ . മുന്നോട്ട് എന്ത് എന്നറിയില്ല. ഈ നിമിഷം വരെ എല്ലാം നല്ലത് തന്നെ . ഞങ്ങളുടെ വിവാഹം മാർച്ച്‌ 31 ന് ആണ് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം

സന്തോഷത്തോടെ നിങ്ങളുടെ നിഷ.........