Thursday 29 November 2018 04:11 PM IST

ആ വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകേണ്ടതല്ലേ? നിത്യ മേനോൻ ചോദിക്കുന്നു

Sujith P Nair

Sub Editor

nithya-menon-vanitha12 ഫോട്ടോ: ശ്യാം ബാബു

മൂന്നു വർഷത്തിനുശേഷം മലയാളത്തിൽ തിരിച്ചെത്തുകയാണ് നിത്യ മേനോൻ. ‘പ്രാണ’ എന്ന വി.കെ. പ്രകാശ് ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിൽ എത്തുന്നത്. ‘പ്രാണ’യിലെ ഏക കഥാപാത്രമാണ് നിത്യ. വീണ്ടും മലയാളത്തിൽ സജീവമാകുന്നതിന്റെ സന്തോഷം നിത്യയുടെ വാക്കുകളിലുണ്ടായിരുന്നു. എങ്കിലും അനാവശ്യ ഗോസിപ്പുകൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു.

"ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല. എന്നുകരുതി അവ മനസ്സിനുണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമഫലം കിട്ടും. ആദ്യപ്രണയത്തിൽ ഞാൻ വളരെ സീരിയസ്സായിരുന്നു. പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു.

പിന്നീട് പ്രണയങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകൾ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാൻ ഞാനാണു കാരണമെന്ന തരത്തിൽ പ്രചരണമുണ്ടായി. ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും.

പിന്നെ ആ ‘പ്രേമം’ സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കാം, അത്രമാത്രം."- നിത്യ മേനോൻ പറയുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം...