Friday 03 July 2020 01:00 PM IST : By സ്വന്തം ലേഖകൻ

‘മിസ്റ്റർ ഇന്ത്യയും മിസ്റ്റർ കേരളയും മിസ്റ്റർ പോഞ്ഞിക്കരയുമൊന്നും ആകാൻ വേണ്ടിയല്ല ആളുകൾ ജിമ്മിൽ പോകുന്നത്’; കുറിപ്പ് വൈറൽ

gym876689

"ഫിറ്റ്നസ് സെന്ററിൽ പോകുന്നവരിൽ ഭൂരിഭാഗവും ബിക്കിനി ബോഡിക്കോ, സിക്സ് പായ്ക്കിനോ, സൈസ് സീറോ ഫിഗറിനോ വേണ്ടി വരുന്നവർ അല്ല. അങ്ങനെ ആവാൻ വരുന്നത് വളരെ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. മിസ്റ്റർ കേരളയും മിസ്റ്റർ ഇന്ത്യയും മിസ്റ്റർ പോഞ്ഞിക്കരയും ഒന്നും ആകാൻ വേണ്ടി അല്ലാതെയും ആളുകൾ ജിമ്മിൽ പോകും. ആന്റിബയോട്ടിക്സ് കഴിക്കാതെ, എണ്ണയുടെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം ഇല്ലാതെ ആരോഗ്യം സംരക്ഷിക്കാൻ പറ്റും എന്ന് തിരിച്ചറിവുള്ള ഒരു സമൂഹത്തിൽ ആണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. മുടങ്ങാതെ ജിമ്മിൽ പോകുന്ന ആളാണ് ഞാൻ."- ഫെയ്സ്ബുക് കുറിപ്പിലൂടെ നിത്യ എസ് ശ്രീകുമാർ പറയുന്നു. ഫിറ്റ്നസിനെ കുറിച്ച് നിത്യ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.  

നിത്യ എസ് ശ്രീകുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

"പയേ മുട്ടുബേദന ആദിലെ ബരിന്നിണ്ടു തോന്നുന്നു. കൊർച്ച് നേരെ ആയിറ്റ് ബന്നത് ആയിർന്ന്പ്പ.. അപ്പക്ക്‌ ലോക്ക് ഡൗൺ എല്ലും ആയിറ്റ് വർക്കൗട്ട് ബ്രേക്ക് വന്നിനല്ല, അടുപ്പിച്ച് ഒരു രണ്ട് മാസും കൂടി പോവാൻ കയ്ഞ്ഞിനെങ്കിൽ എന്റെ ബേദന ഫുള്ളായ്‌റ്റ് പോട്ടെയ്‌നി..... " ( നല്ല പക്കാ മലബാർ slang ആണ്. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള slang അതിന്റെ ഭംഗി അങ്ങനേ കിട്ടാൻ ആണ് അതേ പോലെ എഴുതിയത് )( പഴേ മുട്ടുവേദന വീണ്ടും വരുന്നുണ്ട് തോന്നുന്നു. ഭേദമായിട്ട് വന്നതായിരുന്നു അപ്പോഴല്ലേ ഈ lockdown വന്നു workout ന് ബ്രേക്ക്‌ വന്നത്. രണ്ടു മാസം കൂടി continuous ആയിട്ട് പോവാൻ പറ്റിയിരുന്നെങ്കിൽ പൂർണമായിട്ടു ഭേദം ആയിരുന്നേനെ ) എന്റെ ഒപ്പം ആരോഗ്യ ഫിറ്റ്നസ് സെന്ററിൽ വരുന്ന ഒരു ചേച്ചി ഇന്ന് ഫോൺ ചെയ്തപ്പോ പറഞ്ഞതാണ്..!

ആ ചേച്ചിക്കും എന്റെ അമ്മയ്ക്കും ഏകദേശം ഒരേ പ്രായം ആണ്. അത്ഭുതപ്പെടേണ്ട, Mr കേരളയും Mr India യും Mr പോഞ്ഞിക്കരയും ഒന്നും ആവാൻ വേണ്ടി അല്ലാതെയും ആളുകൾ ജിമ്മിൽ പോകും. Antibiotics കഴിക്കാതെ, എണ്ണയുടെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം ഇല്ലാതെ ആരോഗ്യം സംരക്ഷിക്കാൻ പറ്റും എന്ന് തിരിച്ചറിവുള്ള ഒരു സമൂഹത്തിൽ ആണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.

മുടങ്ങാതെ ജിമ്മിൽ പോണ ആളാണ് ഞാൻ. വേറെ പണി ഇല്ലല്ലോ, തിന്നിട്ടു എല്ലിന്റെ എടേൽ കേറിയിട്ടല്ലേ തുടങ്ങിയ comments കേട്ടിട്ടും ഒരു mind ഉം ചെയ്യാതെ മുടങ്ങാതെ ജിമ്മിൽ പോണ ഒരുപാട് പേരിൽ ഒരാള്. ഞാൻ എന്തിന് ജിമ്മിൽ പോകുന്നു എന്ന് രണ്ടാമത് ഒരാളെ ബോധ്യപെടുത്തണ്ടേ ഒരവശ്യോം ഇല്ലാ. എന്നാലും ജിം, body builders ണ് മാത്രം ഉള്ളതാണ് എന്ന പൊതുവായ ഒരു തെറ്റിദ്ധാരണ തിരുത്താൻ ആണ് ഇത്.

എന്റെ gymmates ഭൂരിഭാഗവും ബിക്കിനി ബോഡിക്കോ, sixpack നോ, സൈസ് സീറോ ഫിഗറിനോ വേണ്ടി വരുന്നവർ അല്ല. അങ്ങനെ ആവാൻ വരുന്നത് വളരെ ചെറിയ ശതമാനം മാത്രേ ഉള്ളു. weight കുറക്കാൻ, ആശുപത്രിയിൽ കൊണ്ടുപോയി കാശും ശരീരവും കളയാൻ മനസില്ലാത്തവർ, പ്രായഭേദമന്യേ വരുന്ന ആളുകൾ. ആദ്യമായി ഫിറ്റ്നസ് സെന്റർ ന്റെ പടി കടന്നുവന്നത് walker ന്റെ സഹായത്തോടെ ആണ് ആ ചേച്ചി ( ഈ post എഴുതാൻ കാരണമായ എന്നോട് ഫോണിൽ സംസാരിച്ച ആള് ). ഇപ്പൊ നല്ല ഭംഗിയായി squats ഉം lunges ഉം ഒക്കെ ചെയ്യും. വീട്ടിൽ നിന്ന് നടന്നു ആണ് ജിമ്മിൽ വരുന്നത് നിറഞ്ഞ അഭിമാനത്തോടെ.

സ്ഥിരമായി ഫിറ്റ്നസ് സെന്ററിൽ പോകുന്ന ഒരാളോട് ചോദിച്ചു നോക്കൂ. അയാളുടെ ജീവിതചര്യയുടെ ഭാഗമായി ഫിറ്റ്നസ് മാറിയ നാൾമുതൽ അയാളുടെ ഹോസ്പിറ്റൽ വിസിറ്റിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടാകും. ഫാസ്‌മിയേച്ചിടെ ഭാഷേല് പറഞ്ഞാൽ: ജിമ്മിൽ വരാൻ തുടങ്ങിയെ പിന്നെ ഞാൻ ഹോസ്പിറ്റലിൽ പോയിട്ടേ ഇല്ലാ. ഇപ്പൊ എങ്ങനാ ടോക്കൺ എടുക്കുന്നെന്നു പോലും അറിയില്ല! നിറയെ ആരോഗ്യ പ്രശ്നങ്ങളുമായി ഫിറ്റ്നസ് സെന്ററിൽ എത്തിയ ആളാണ് ചേച്ചി.

ഒരുപാട് അസുഖങ്ങൾക്ക് side effect ഇല്ലാത്ത ഒരേ ഒരു മരുന്നാണ് workout. ശാരീരികമായ അസുഖമായാലും മാനസികമായി നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ ആന്നെങ്കിലും Fitness ഒരു medicine തന്നെ ആണ്. ഫിറ്റ്നസ് സെന്ററിൽ ചെന്ന്, വീഗാ ലാൻഡിൽ ചെന്ന് ഓരോ റൈഡിൽ കയറുന്ന ആവേശത്തിൽ പോയി കണ്ണിൽ കണ്ട മെഷീൻ ഇൽ ഒക്കെ വലിഞ്ഞു കേറിയല്ല ഫിറ്റ്നസ് ഉണ്ടാകുന്നത്. well experienced ആയ ഒരു trainer ഉണ്ടാവും. ഒരു ഡോക്ടറോട് പറയുന്ന പോലെ നമ്മുടെ പ്രശ്നങ്ങൾ എല്ലാം കേട്ട്, ആ പ്രശ്നങ്ങൾ അപഗ്രഥിച്ചു ആണ് ഓരോരുത്തർക്കും ഉള്ള workout design ചെയ്യുന്നത്. workout intensity തീരുമാനിക്കുന്നത്.

ബഹുമാനപെട്ട കായിക മന്ത്രി പറഞ്ഞത് നിങ്ങൾ സ്ഥിരമായി ജിമ്മിൽ പോകുന്നവർ അല്ലേ, നിങ്ങൾക്ക് ആവശ്യമുള്ള equipments എടുത്ത് വീട്ടിൽ കൊണ്ടുപോയി workout ചെയ്യൂ എന്നാണ്. എന്റെ പോന്നു സഖാവെ, നിറഞ്ഞ ബഹുമാനത്തോടെ പറഞ്ഞോട്ടെ, അതൊക്കെ പൊക്കി എടുത്ത് വീട്ടിൽ കൊണ്ട് ചെയ്യാൻ ആളാം വീതം equipements ഒന്നും ഒരു ജിമ്മിലും ഇല്ലാ. അങ്ങനെ പൊക്കി കൊണ്ട് പോകാൻ പറ്റാത്ത equipments ഉം ഉണ്ട്. എത്ര വല്യ experienced ആണേലും trainer ടെ മേൽനോട്ടത്തിൽ അല്ലാതെ ചെയ്താൽ നടുവിന് പണിം കിട്ടി കിടക്കേണ്ടിയും വരും.

ആരോഗ്യത്തിൽ ഏറ്റവും ശ്രദ്ധയും സ്വന്തം ശരീരത്തോട് ഏറ്റവും സ്നേഹവും ഉള്ളവർ വരുന്ന ഇടം ആണ് fitness centre. എന്റെ അറിവിൽ ഏറ്റവും നല്ല പ്രതിരോധ ശക്തി നേടിയെടുക്കാൻ സാധിച്ചവർ. ഷോപ്പിംഗ് മാളിലോ സിനിമ തിയറ്ററിലോ പോകുന്ന ലാഘവത്തോടെ ആരും ജിമ്മിൽ പോകില്ല.

covid 19 ന് വാക്‌സിൻ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത ഈ സാഹചര്യത്തിൽ സ്വയം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന പ്രതിരോധ ശക്തിക്കു മാത്രമേ നമ്മെ രക്ഷിക്കാൻ സാധിക്കു. അതിനു വ്യായാമത്തിനും നല്ല ഭക്ഷണരീതിക്കും എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞത് അറിയാൻ youtube എടുത്ത് നോക്കിയാൽ മതി. കൂണ് പോലെ പൊട്ടിമുളച്ച " workout and healthy diet channels " കാണാം.

അതേ വീട്ടിൽ ഇരുന്നും വർക്ഔട്ട്  ചെയ്യാം. പറ്റില്ല എന്നല്ല. അതിനു പരിമിതികൾ ഉണ്ട്. 30 മിനിറ്റ് സ്ഥിരമായി നടക്കാൻ ഒന്നുകിൽ മഴ അനുവദിക്കില്ല അല്ലെങ്കിൽ തെരുവ് നായ സമ്മതിക്കില്ല. hormonal imbalance, post delivery weight loss, depression പോലെ ഉള്ളവർക്ക് trainer ടെ മേൽനോട്ടത്തിൽ heavy weight training തന്നെ വേണം. ചാനലിൽ പറയുന്നപോലെ 10 ദിവസം കൊണ്ട് 10 kg കുറുക്കുവഴിക്കാരല്ല ഫിറ്റ്നസ് സെന്ററിൽ പോകുന്നവർ. ആരോഗ്യമുള്ള ശരീരം തന്നെ ആണ് അവരുടെ ആവശ്യം. കുറുക്കു വഴിയിലൂടെ എന്തേലും ആകാൻ ആരും ശ്രമിക്കില്ല. വേണ്ടത് ജീവിതകാലം മുഴുക്കെ വേണ്ട റിസൾട്ട് ആണ്. അതിനു ട്രെയിനറുടെ മേൽനോട്ടത്തിൽ വ്യായാമം ചെയ്താലേ സാധിക്കു.

പൊതു ഗതാഗതം അനുവദിച്ച ഒപ്പം തന്നെ അനുവദിക്കാവുന്ന ഒന്നായിരുന്നു ഫിറ്റ്നസ് സെന്ററും. നിർദേശങ്ങൾ പാലിച്ചും slot അനുസരിച്ചും ആളുകൾ അവിടെ എത്തുമായിരുന്നു. മറ്റാരേക്കാളും നന്നായി നിയമങ്ങൾ പാലിക്കുമായിരുന്നു. Strict ആയ social distancing and sanitisation protocols follow ചെയ്ത് പ്രവർത്തിക്കുവാനും അതിനോട് പൂർണമായും സഹകരിക്കുവാനും തയാറാകുമായിരുന്നു, കാരണം അവർ അവരുടെ ആരോഗ്യത്തിനു പ്രാധാന്യം നൽകുന്നത് അത്രയ്ക്ക് മഹത്വത്തോടെ ആണ്.

കൂണ് പോലെ മുളച്ചു പൊന്തുന്ന ആശുപത്രികൾ അല്ല നമുക്ക് വേണ്ടത് മറിച്ച് പ്രായഭേദമന്യേ ആരോഗ്യത്തോട് കൂടിയിരിക്കുന്ന ഒരു സമൂഹം ആയിരിക്കണം. ഇനിയും ഒരുപാട് വൈകാതെ, ഫിറ്റ്നസ് സെന്ററുകൾ ഉപാധികളോടെ തുറക്കാനുള്ള ഉത്തരവ് വരും എന്നാ ശുഭ പ്രതീക്ഷയോടെ,

NB 1: ഇത്ര കഷ്ടപ്പെട്ടു എന്തിനാണ് ഈ പണിക്കു പോണത് എന്നായാലും നമ്മളൊക്കെ തട്ടി പോകും എന്നൊക്കെ ചോദിച്ചു വരുന്നവരോട് - എന്തായാലും ഒരു ദിവസം മരിക്കും എന്നുപറഞ്ഞു നിങ്ങൾ ആരേലും പോയി ആത്മഹത്യ ചെയ്യുമോ? അത്രേ ഉള്ളു. so simple. Fitness ഒരു തരം addiction ആണ്. ഇറങ്ങിച്ചെന്നാൽ മാത്രം മനസിലാവുന്ന side effects ഇല്ലാത്ത addiction

NB 2: Fitness centres perfect ആയി social distancing ഉം sanitisation protocol ഉം follow ചെയ്യും എന്ന് എന്താ ഇത്ര ഉറപ്പ് എന്ന് ചോദിച്ചാൽ, ഇതൊക്കെ ഉത്തരവായി സർക്കാർ ഇറക്കുന്നതിനും മുന്നേ, lockdown വരുന്നതിനും മുന്നേ, കൊറോണ നാട്ടിൽ കാലുകുത്തി എന്നറിഞ്ഞപ്പോൾ തന്നെ, ഈ പറഞ്ഞതൊക്കെ നടപ്പാക്കിയ gym ആണ് ഞങ്ങളുടേത്. അത് തന്നെയാണ് ഇത്ര ഉറപ്പും.

Tags:
  • Spotlight
  • Social Media Viral