Tuesday 07 April 2020 05:36 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ 24 മണിക്കൂറിന്റെ വെറും 30 മിനിറ്റ് മതി; ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാൻ’; അഞ്ചു മാസം കൊണ്ട് 28 കിലോ കുറച്ച നിത്യ പറയുന്നു

nithyatcvygt

ബാൽക്കണി ഫാഷൻ ചലഞ്ചിന് ശേഷം വനിതയുടെ വർക് ഔട്ട് ഫ്രം ഹോം ചലഞ്ച് ഏറ്റെടുത്ത് വായനക്കാർ. വീട്ടിൽ ഇരുന്ന് വ്യായാമം ചെയ്യുന്നതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം പകരുക എന്നതാണ് വർക് ഔട്ട് ഫ്രം ഹോം ചലഞ്ചിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി വീട്ടിലിരുന്നുള്ള വ്യായാമത്തിന്റെ ചിത്രം #Workoutfromhome #VanithaOfficial എന്ന ഹാഷ്ടാഗിൽ നിങ്ങളുടെ ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്‌താൽ മാത്രം മതി. വർക് ഔട്ട് ഫ്രം ഹോം ചലഞ്ചിൽ പങ്കെടുത്ത നിത്യ ശ്രീകുമാറിന്റെ കുറിപ്പ് ശ്രദ്ധേയമാണ്. 

നിത്യ ശ്രീകുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

നിത്യ എങ്ങനെ ആണ് വണ്ണം കുറച്ചത്? എന്തായിരുന്നു ഡയറ്റ്? ഈ കഴിഞ്ഞ കുറച്ചു കാലം ആയിട്ട് എനിക്ക് വരുന്ന messages കൂടുതലും ഇതേ പറ്റിയാണ്. മറ്റേതു വിഷയത്തേക്കാളും എനിക്ക് സംസാരിക്കാൻ ഇഷ്ടവും ഇതിനെ പറ്റി തന്നെ ആണ്.

lockdown ൽ ഇരുന്നപ്പോൾ എഴുത്തിന്റെ അസുഖം കുറച്ചു കൂടി. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ അല്ലേ? എത്ര വല്യ പോസ്റ്റ് ആണെങ്കിലും ആളുകൾ വായിക്കുന്ന സമയം അല്ലേ. അപ്പൊ വിശദമായി തന്നെ പറഞ്ഞു തരാം.

ഫിറ്റ്നസ്സിൽ എന്റെ റോൾ മോഡൽ എന്റെ അച്ഛൻ ആണ്. fitness ൽ മാത്രമല്ല എല്ലാത്തിലും. എത്ര വല്യ യാത്ര കഴിഞ്ഞു വന്നാലും പിറ്റേന്നു വെളുപ്പിനെ ഉള്ള നടത്തവും യോഗയും മുടക്കാത്ത അച്ഛൻ. എത്ര സ്വാദിഷ്ടം ആയ ഭക്ഷണം ആയാലും മിതമായ അളവിൽ മാത്രം ഭക്ഷിക്കുന്ന ആള്. ഇത്രയും വർഷമായിട്ടും ദിനചര്യകളിൽ സമയങ്ങളിൽ അണുവിട മാറ്റം വരുത്താത്ത ആള്. ഇങ്ങു ദൂരെ കണ്ണൂർ ഇരുന്ന് phone വിളിച് വിവരങ്ങൾ തിരക്കുമ്പോൾ, സമയം നോക്കി ഞാൻ പറയും ഇപ്പോൾ അച്ഛൻ എന്ത് ചെയ്യുന്നു എന്ന്. മറുവശത്തു നിന്ന് ഒരു കുഞ്ഞു ചിരി ആണ് മറുപടി.

കുറച്ചു emotional ആയി പോയി അല്ലേ. അല്ലെങ്കിലും അതങ്ങനെ അല്ലേ. പെണ്മക്കൾ അച്ഛനെ പറ്റി പറയുമ്പോൾ കുറച്ചു ഇമോഷണൽ ആവും. പിന്നെ lockdown കാരണം വീട്ടിലേക്ക് ഒന്ന് പോകാൻ പറ്റാത്തതിന്റെ ഒരു ഇതും. അപ്പോൾ പറഞ്ഞു വന്നത് fitenss നെ പറ്റി ആണ്. അച്ഛന്റെ അടുത്ത് നിന്ന് കിട്ടിയ ആ ശീലങ്ങൾ, ജോലി ഒക്കെ കിട്ടി വീട്ടിൽ നിന്ന് മാറി താമസിച്ചു തുടങ്ങിയപ്പോൾ തകിടം മറിഞ്ഞു. സമയത്തു ഭക്ഷണം കഴിക്കില്ല, കഴിക്കുന്നത് fast food ഉം. ഈ unhealthy food habits എന്നെ കൊണ്ട് എത്തിച്ചത് 79 KG ലേക്കാണ്. അതും 55 KG ഇൽ നിന്ന്. അച്ഛന്റെ വഴക്കു കേട്ട് ഇടക്ക് ഒന്ന് കുറഞ്ഞെങ്കിലും കല്യാണം കഴിഞ്ഞതോടെ വീണ്ടും ഭാരം കൂടി. നന്നായി ഭക്ഷണം കഴിക്കുന്ന ഭാര്യേം ഭർത്താവും. പിന്നെ പറയണ്ടല്ലോ. ഭാരം കൂടി കൂടി വന്നു. 

ഒടുവിൽ ഇഷ്ടപെട്ട dress ഒന്നും എനിക്ക് പാകം ആവുന്നില്ല. ഒക്കെ വാർഡ്രോബിന്റെ ഏറ്റോം മുകളിൽ വച്ചു. അതാകുമ്പോൾ എനിക്ക് കൈ എത്തില്ല.. ആ dress ഒക്കെ കാണുമ്പോൾ ഉള്ള frustration മാറിക്കിട്ടും. എന്നാലും ഭാരം കുറക്കാൻ അച്ഛൻ അല്ലാതെ ഒരാളും പറഞ്ഞും ഇല്ല. സ്വയം തോന്നാതെ ആർക്കും fitness ശീലം ആക്കാൻ പറ്റില്ല. അതൊരു സത്യം ആണ്. അച്ഛൻ വഴക്ക് പറയുന്നത് എനിക്ക് വല്യ സങ്കടം ആണ്. 'അമ്മ എന്ത് പറഞ്ഞാലും അത്രക് അങ്ങ് ഫീൽ ചെയ്യത്തും ഇല്ല. അങ്ങനെ ഒരു ദിവസം പറഞ്ഞ വഴക്കിന്റെ പുറത്താണ് weightloss നെ പറ്റി ചിന്തിക്കുന്നത്. പക്ഷെ അപ്പോളേക്കും hormonal imbalance ഉം pcod ഉം ഒക്കെ ആയി കഴിഞ്ഞിരുന്നു. അതോടെ diet കൊണ്ട് മാത്രം weightloss നടക്കില്ല എന്ന് മനസിലായി. ജിമ്മിൽ join ചെയ്തു.

Sbi, ശ്രീയെ palakkad, trivandrum ഒടുവിൽ കണ്ണൂർ ഇത്യാദി സ്ഥലങ്ങളിൽ ഒക്കെ transfer ചെയ്തു. Punishment ഒന്നും അല്ല കേട്ടോ. എന്റെ ജിമ്മും അതിനു അനുസരിച്ചു മാറി കൊണ്ടിരുന്നു. payyanur എത്തുന്ന വരെ വല്യ വ്യത്യാസം ഒന്നും weight ൽ എനിക്ക് വന്നില്ല.

കോട്ടയം അച്ചായൻ മാരെ പറ്റി തമാശക്ക് പറയുന്ന ഒരു കാര്യം ഉണ്ട്. ഏതു പുതിയ നാട്ടിൽ ചെന്നാലും ആദ്യം നോക്കുന്നത് അടുത്തുള്ള പള്ളി ഏതാണ് എന്നാണത്രെ. എന്റെ അവസ്ഥയും അതാരുന്നു. പള്ളി അല്ല ജിം. അച്ഛൻ അന്വഷിക്കുന്നതും അത് തന്നെ ആണ്. വീടിനു അടുത്ത് ജിം ഉണ്ടോ?

ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നല്ലേ? പയ്യന്നൂർ വന്നു. google search ചെയ്തു. Arogya Fitness centre for ladies and gents. കണ്ടെത്തി. next day first task! അവിടെ എത്തി. ശരത്തേട്ടനെ കണ്ടു. ശരത്തേട്ടൻ Sarath Nambiar ആണ് arogya യുടെ owner + trainer.

എന്റെ ആവശ്യം പറഞ്ഞു. കൂടെ ഒരു disclaimer ഉം ഞാൻ ഇട്ടു. മൂന്ന് ജിമ്മിൽ മുന്നേ പോയിട്ടുണ്ട്. അവരൊക്കെ പറഞ്ഞു. pcod and hormonal issues ഉള്ളത് കൊണ്ട് ഭാരം കുറയില്ല എന്ന്. so.. മുഴുവൻ പറയാൻ വിട്ടില്ല മൂപ്പര്. തനിക്കു 28 KG കുറക്കണം. എന്റെ dietum workout ഉം strict ആയി follow ചെയ്യുവോ. കുറച്ചു തരാം ഞാൻ. ആ പറഞ്ഞ വാചകങ്ങൾ എനിക്ക് തന്ന ആത്മവിശ്വാസം എത്ര വലുത് ആണെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ അറിയില്ല. വാക്ക് ഞാൻ പാലിച്ചു. തന്ന dietum workout ഉം അണുവിട തെറ്റാതെ follow ചെയ്തു.

5 മാസം! 5 മാസം കൊണ്ട് ideal weight ൽ എത്തി ഞാൻ. Transformation pic ശരത്തേട്ടൻ ആരോഗ്യ fitness centre ന്റെ site ൽ ഇട്ടപ്പോ, അത് കണ്ടു ആളുകൾ അഭിനന്ദിച്ചപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം, നിർവൃതി പറയാൻ ആവുന്നില്ല. അതിലേറെ സന്തോഷം ആരുന്നു weight കുറച്ചിട്ടു അച്ഛന്റെ അടുത്ത് എത്തിയപ്പോൾ ഉള്ള പ്രതികരണം. കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മയും കൂടെ ഒരു diarymilk silk ഉം. Strict diet follow ചെയ്തിരുന്നപ്പോൾ ഞാൻ ഏറ്റവും miss ചെയ്‌തത്‌ പിന്നെ എന്റെ അച്ഛന് അല്ലാതെ ആർക്കു മനസ്സിലാവാൻ?

wrdxytfuyg

Weight loss ൽ ഏറ്റവും കടപ്പാട് arogya fitness centre നോട് ആണ്. ശരത്തേട്ടനോടാണ്. പിന്നെ എന്റെ chunk gymmates, സുജേച്ചി, ഫസ്‌മിയേച്ചി എന്നിവരോട് ആണ്. weightloss challege ൽ ഓരോ motivational stories share ചെയ്ത് കൂടുതൽ കൂടുതൽ workout ചെയ്യിപ്പിച്ച ഇവരോടൊക്കെ ഇപ്പോൾ അല്ലാതെ പിന്നെ എപ്പോൾ നന്ദി പറയാൻ ആണ്.

ഒടുവിൽ ideal weight acheive ചെയ്തപ്പോൾ അത് എങ്ങനെ maintain ചെയ്യാം എന്നും പഠിപ്പിച്ചു തന്നു. സ്ഥിരം ക്‌ളീഷേ dialogue ആണ്. ജിമ്മിൽ പോകുന്നത് നിർത്തിയാൽ weight കൂടും. ഇല്ല ഒരിക്കലും ഇല്ല. ഭക്ഷണത്തിനു ആനുപാതികമായി workout ഉണ്ടെകിൽ weight കൂടില്ല. മറിച് ഭക്ഷണം കഴിച്ചുകൊണ്ടേ ഇരിക്കും ഒപ്പം ശരീരം അനങ്ങി ഒരു പണിയും ചെയ്യാതെയും ഇരുന്നാൽ തടി കൂടും. അത് gym ൽ പോയതിന്റെ കുറ്റം അല്ല. ideal weight ഇൽ എത്തിയതിനു ശേഷം ഒരു മാസത്തോളം എനിക്ക് ജിമ്മിൽ പോകാൻ സാധിച്ചില്ല. കുറച്ചു യാത്രകൾ ഉണ്ടായിരുന്നു. തിരിച്ചു എത്തി weight നോക്കിയിട്ടു ഒരു change ഉം ഇല്ലായിരുന്നു.

ഇപ്പോൾ lockdown time. ജിമ്മിൽ പോണില്ല. പക്ഷെ ഞങ്ങൾ workout മുടക്കാറില്ല. എല്ലാ ദിവസവും കൃത്യം 11 മണിക്കു group വീഡിയോ കോളിൽ ഫസ്‌മിയേച്ചിയും സുജേച്ചിയും വരും. വീട്ടിൽ ഉള്ള equipments വെച്ച് weight training വരെ ചെയ്തിട്ടുണ്ട്.

അപ്പോൾ പറഞ്ഞു വന്നത് weightloss ന് shortcuts ഇല്ല. നല്ല കഷ്ടപ്പാടും ഉണ്ട്. പക്ഷെ ജീവിതത്തിൽ ഒരിക്കലും ഒരിക്കലും നിങ്ങൾക്ക് കുറ്റബോധം ഉണ്ടാവില്ലാത്ത ഒരു ശീലം ആണ്, വ്യായാമം അതേ പോലെ ആരോഗ്യകരമായ ഭക്ഷണ ശൈലിയും. ജീവിതചര്യയുടെ ഒരു ഭാഗമായി മാറ്റാൻ സാധിക്കണം വ്യായാമം. മനസ്സുണ്ടെങ്കിൽ നടക്കാത്തതായി എന്താണ് ഉള്ളത്?? ഒരു കാര്യം വ്യക്തമായി പറയാം.

Fitness നിങ്ങൾക്ക് പണം കൊടുത്തു വാങ്ങാൻ ആവില്ല, പാരമ്പര്യം ആയി കൈമാറി കിട്ടില്ല, മോഷ്ടിക്കാൻ കഴിയില്ല, കടം വാങ്ങാൻ കഴിയില്ല. സ്ഥിര പരിശ്രമത്തിലൂടെ അല്ലാതെ നിലനിർത്താനും കഴിയില്ല.

നിങ്ങളുടെ 24 മണിക്കൂറിന്റെ വെറും 30 മിനിറ്റ് മതി, ആരോഗ്യം ഉള്ള ഒരു ശരീരം നിങ്ങൾക്ക് ലഭിക്കാൻ. മഹാമാരികൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ നല്ല ഭക്ഷണ ശീലത്തിനും വ്യായാമത്തിനും നിങ്ങളിൽ നല്ല പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കാനും അത് വഴി പല അസുഖങ്ങളെയും ഒരു പരിധി വരെ തടയാനും സാധിക്കും.

ഇപ്പോൾ ഇഷ്ടം ഉള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കും. മിതമായ അളവിൽ. കൃത്യമായ വ്യായാമവും. ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാം. confidance കൂടി. മറ്റൊരു highlight, അതെന്റെ personal favourite proudest thing ആണ്. workout എന്ന് കേട്ടാൽ മുഖം ചുളിക്കുന്ന ശ്രീ, Sreekumar M R Mazhavancheril workout addict ആയി. പ്രത്യേകിച്ച് diet ഒന്നും ശ്രീ follow ചെയ്തിരുന്നില്ല. എന്റെ ഒപ്പം ജിമ്മിലും വരില്ല. നല്ല hardcore workout മാത്രം. ശരത്തേട്ടൻ ഞങ്ങളെ പഠിപ്പിച്ച ground excercise ശ്രീയെയും പഠിപ്പിച്ചു. Arogya fitness centre മാത്രം highlight ആണ് ആ ground excercises. ഭാരം കുറയുന്ന കണ്ട് സ്വയം motivated ആയി എന്നും workout ചെയ്യും ഇപ്പോൾ ശ്രീ. Pics എല്ലാം ഞാൻ ഈ post ന്റെ ഒപ്പം ചേർക്കുന്നുണ്ട്. നല്ല ഭാരം ഉള്ളപ്പോൾ ഉള്ളതും, recent ആയിട്ട് ഉള്ളതും. 

നിങ്ങൾക്ക് workout ചെയ്യാൻ, ആരോഗ്യത്തോടെ ഇരിക്കാൻ ഒരു തോന്നൽ ഈ post വായിച്ചു ഉണ്ടായാൽ, എന്റെ ഉദ്യമം വിജയിച്ചു. weightloss നെ പറ്റി ഒരു write up വേണം എന്ന് ഒരുപാട് പേര് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വനിതയിൽ ഒരു hashtag കണ്ടു. ഈ ആഴ്ച weightloss challenge അതും workout from home. എങ്കിൽ എല്ലാവർക്കും ഒരു motivation ആവട്ടെ ഒരു writeup എഴുതി ഇടൂ എന്ന് വനിതയിലെ സുജിത് ഏട്ടൻ പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. Healthy ആയിരിക്കാൻ വേണ്ടി motivation കൊടുക്കാൻ എപ്പോഴും ഞാൻ ready ആണ്.

Hattsoff to vanitha for this challenge. സാരി challenge ഉം, മുണ്ടു challenge ഉം ഒന്നും അല്ല ഇതേപോലെ ഉള്ള challenges ആണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം. ഇത് വരെ വ്യായാമം ഒരു ശീലം ആക്കിയില്ല എങ്കിൽ ഇത് വരെ ആരോഗ്യ പ്രദമായ ഒരു ഭക്ഷണ രീതി ശീലം ആക്കിയില്ല എങ്കിൽ, ഇനി വൈകിക്കണ്ട. ഇന്ന് തന്നെ തുടങ്ങിക്കോളൂ. weightloss journey യുടെ ഏറ്റവും വലിയ challenge അത് തുടങ്ങി കിട്ടുക എന്നുള്ളത് ആണ്. അപ്പൊ ആ challenge അങ്ങ് ഏറ്റെടുത്തോളു. #Workoutfromhome ആരോഗ്യപരമായ ഒരു മാറ്റം ഈ സമൂഹത്തിൽ ഉണ്ടാകുവാൻ വനിതയ്ക്ക് ഈ challenge ലൂടെ സാധിക്കട്ടെ

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ. നല്ല ആരോഗ്യമുള്ള മനസിന് ഉടമകൾ ആവാൻ നമുക്ക് സാധിക്കട്ടെ !

Stay Happy Stay healthy !!

Tags:
  • Spotlight
  • Social Media Viral