Tuesday 10 December 2019 02:49 PM IST : By സ്വന്തം ലേഖകൻ

സദാചാരക്കോട്ടകളെ തകർത്ത് വീണ്ടും ഗേ വിവാഹ വിപ്ലവം! നിവേദിന്റെ കൈപിടിച്ച് റഹിം

nived

സദാചാര കോട്ടകളെ തകർത്ത് ജീവിതത്തിൽ ഒന്നായ നികേഷിനേയും സോനുവിനേയും കേരളക്കര മറന്നു കാണില്ല. നാട്ടുനടപ്പുകളെ പൊളിച്ചെഴുതി മനസുകൊണ്ട് ഒരുമിച്ച ആ ഗേ ദമ്പതികളെ മനസു തൊട്ടാണ് മലയാളക്കര അനുഗ്രഹിച്ചത്. സമൂഹത്തിന്റെ ശാപവാക്കുകളെ ഭയന്ന് തിരശീലയ്ക്കകത്തു തന്നെ നിന്നിരുന്ന സോനു നികേഷ് ദമ്പതികൾ ഒടുവിൽ സധൈര്യം വിവാഹ പ്രഖ്യാപനവുമായി മുന്നോട്ടു വരികയായിരുന്നു. ആ ചങ്കൂറ്റമാകട്ടെ വലിയൊരു വിപ്ലവത്തിനുള്ള നാന്ദികുറിക്കൽ കൂടിയായി.

g1

ഇപ്പോഴിതാ സോനുവും നികേഷും ചേർത്തു വച്ച സ്നേഹക്കണ്ണിയിലെ മുത്തുകളായി, അവരുടെ പിൻഗാമികളായി രണ്ടു പേർ കൂടി എത്തിയിരിക്കുന്നു. ഗേ ദമ്പതിമാരായ നിവേദും റഹിമുമാണ് ആ ഭാഗ്യ ജോഡികൾ. സോനുവിനും നികേഷിനും ശേഷം കേരളത്തിലെ രണ്ടാമത്തെ ഗേ വിവാഹമെന്ന ഖ്യാതിയോടെയാണ് ഇരുവരും ജീവിതത്തിൽ ഒരുമിച്ചിരിക്കുന്നത്. ടെലിറേഡിയോളജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ ക്ലയിന്റ് കോർഡിനേറ്റർ ആണ് നിവേദെന്നാണ് സോഷ്യൽ മീഡിയ നൽകുന്ന വിവരം. വിവാഹ വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

g8

കൂടുതൽ ചിത്രങ്ങൾ;

1.

g7

2.

g9

3.

g2

4.

g3

5.

g5
Tags:
  • Relationship