Friday 17 May 2019 03:43 PM IST : By സ്വന്തം ലേഖകൻ

നൂഡിൽസ് കൊണ്ട് വാഷ്ബെയ്സിന്റെ പൊട്ടിയ ഭാഗം അടച്ചു, പാട് പോലുമില്ലാതെ; വിഡിയോ വൈറൽ!

washbasin44

നൂഡിൽസ് എന്ന് കേൾക്കുമ്പോൾ തന്നെ നൂല് പോലെ വായിലേക്ക് വലിച്ചു കയറ്റുന്ന സീൻ ആയിരിക്കും എല്ലാവർക്കും ഓർമ്മ വരുക. കുട്ടികളാണ് ഈ ചൈനീസ് വിഭവത്തിന്റെ വലിയ ആരാധകർ. ദിവസവും തയാറാക്കി കൊടുത്താലും മടുപ്പില്ലാതെ കഴിക്കും. അത്രയ്ക്ക് ജനപ്രിയമാണ് നൂഡിൽസ്.    

ഇപ്പോഴിതാ ന്യൂഡിൽസ് കൊണ്ട് വേറിട്ട പരീക്ഷണം നടത്തുന്ന വിഡിയോ വൈറലായിരിക്കുകയാണ്. പൊട്ടിപ്പോയ വാഷ്ബെയ്സിന്റെ ഭാഗം നൂഡിൽസ് കൊണ്ട് അടയ്ക്കുന്നതാണ് വിഡിയോയിൽ. വാഷ്ബെയ്സിന്റെ പൊട്ടിയ ഭാഗത്തേക്ക് രണ്ടു പായ്ക്കറ്റ് പൊട്ടിച്ച ന്യൂഡിൽസ്  വച്ചശേഷം പശ തേച്ച് ഒട്ടിക്കുന്നു. 

നൂഡിൽസ് സിമന്റു പോലെ പൊട്ടിയ ഭാഗത്ത് തേച്ച് ഒട്ടിച്ച് വെള്ള സ്പ്രേയ്ന്റ് കൊണ്ട് ഈ ഭാഗം മറച്ചു. പണി കഴിഞ്ഞപ്പോൾ വാഷ്ബെയ്സൻ പൊട്ടിയതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് നൂഡിൽസ് കൊണ്ട് യോജിപ്പിച്ചത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.