Thursday 17 January 2019 07:26 PM IST : By സ്വന്തം ലേഖകൻ

വേദനയില്ലാതെ മൂക്ക് കുത്തണം; കൂവി നിലവിളിച്ച് ഒരു പെൺകുട്ടി! വിഡിയോ വൈറൽ

nose-stud-ery

കുറച്ചുകാലമായി നിലനിൽക്കുന്ന ട്രെൻഡാണ് മൂക്കുത്തി. എല്ലാ ജനറേഷനിലും പെട്ട സ്ത്രീകൾ മൂക്കുത്തിയിടാറുണ്ട്. സ്റ്റൈലായും ട്രഡീഷനലായും മൂക്കുത്തി സ്ത്രീകളുടെ ഇഷ്ടപ്പെട്ട ആഭരണമാണ്. ഒരു ഉറുമ്പു കടിക്കുന്ന വേദനയെ മൂക്ക് കുത്തുമ്പോൾ ഉണ്ടാവുകയുള്ളൂ. പണ്ടൊക്കെ തട്ടാനെ സമീപിക്കാറാണ് പതിവ്. ഇന്ന് ഗൺ ഷോട്ട് പോലുള്ള ഉപകരണം ഉണ്ട്. ഡോക്ടർമാർ വരെ ആവശ്യക്കാർക്ക് മൂക്ക് കുത്തി നൽകുന്നു. 

‘ബിക്കിനിയിൽ മോശമാകുമെന്ന് കരുതി, ഒടുവിൽ ആ ടെൻഷനൊഴിഞ്ഞു’; മനസു തുറന്ന് ദീപ്തി സതി

തെങ്ങിന്റെ മുകളിൽ കയറി കൈവിടും, ഓടുന്ന കാറിന്റെ മുന്നിൽ ചാടും; ‘തൃക്കണ്ണന്റെ’ ക്യാൻഡിഡ് ഫൊട്ടോഗ്രഫി സീക്രട്ട്!

അന്ന് ഗ്രൂപ്പ് ഫൊട്ടോയിൽ ഒപ്പം, ഇന്ന് കൂടെക്കൂട്ടി ജീവിതസഖിയാക്കി; ഇത് വേറെ ലെവൽ ‘10 ഇയർ ചലഞ്ച്’

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് വൈറൽ

ഇത്തവണ 'മേരി സ്വീറ്റി'യല്ല, ഇംഗ്ലീഷിനെ അമിതമായി സ്നേഹിക്കുന്ന പാവം വീട്ടമ്മ! കയ്യടി നേടി രാജി മനു

പ്രത്യേകിച്ചും കോളജ് പെൺകുട്ടികൾക്കാണ് മൂക്കുത്തി ഹരം. വലുതും ചെറുതുമായ സ്റ്റഡ് ഇടാൻ വളരെയധികം ഇഷ്ടമാണ്. എന്നാലോ വേദന ഒട്ടും സഹിക്കാൻ വയ്യ. അങ്ങനെ ഇഷ്ടത്തോടെ മൂക്ക് കുത്താൻ പോയതാണ് ഒരു പെൺകുട്ടി. ഒടുവിൽ ഗൺ ഷോട്ട് ഉപകരണം കാണുന്നതോടെ കൂവി നിലവിളിച്ച് മൂക്ക് കുത്താൻ സമ്മതിക്കുന്നില്ല. രസകരമായ ഈ വിഡിയോയാണ് ഇപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. 

ആയിരങ്ങൾ ഏറ്റെടുത്ത വിഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. "മൂക്ക് കുത്താൻ ഇനി അനസ്തേഷ്യ കൊടുക്കേണ്ടി വരുമോ?", "മൂക്കിന് രണ്ടു തുളയിട്ടപ്പോൾ ദൈവം എത്രമാത്രം ബുദ്ധിമുട്ടിക്കാണും..." എന്നിങ്ങനെയാണ് വിഡിയോയ്ക്ക് വരുന്ന രസികൻ കമന്റുകൾ. വിഡിയോ കാണാം;