Friday 07 December 2018 04:59 PM IST : By സ്വന്തം ലേഖകൻ

നൊസ്റ്റാൾജിയ പകർന്ന് മുത്തശ്ശിയുടെ താരാട്ട്; സൈബർ ലോകത്തെ ’പാടിയുറക്കിയ’ വിഡിയോ!

kannum-pootti

മുത്തശ്ശിക്കഥയും താരാട്ടു പാട്ടുമെല്ലാം ഇന്നത്തെ മലയാളികൾക്ക് നൊസ്റ്റാൾജിയ തന്നെയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്ത വിഡിയോ ഇതുപോലെയൊന്നാണ്. മുത്തശ്ശി മനോഹരമായ ഈണത്തിൽ കൊച്ചുമകളെ പാടിയുറക്കുകയാണ്. "കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകളെ..." എന്ന പാട്ടാണ് ഹൃദ്യമായി മുത്തശ്ശി പാടുന്നത്.

ഫെയ്‌സ്ബുക്കിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായ ഈ വിഡിയോയ്ക്ക് ആറായിരത്തി എഴുന്നൂറിലധികം ഷെയറുകളാണ് ലഭിച്ചത്. അയ്യായിരത്തിനടുത്ത് ലൈക്കുകളും ലഭിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ വളരെ അപൂർവമായി കാണാൻ കഴിയുന്ന ദൃശ്യത്തെ പ്രശംസിച്ചും ഇഷ്ടം അറിയിച്ചും നിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വിഡിയോ കാണാം;