Friday 27 August 2021 05:25 PM IST : By സ്വന്തം ലേഖകൻ

‘മോളുണ്ടായ ശേഷമാണ് അങ്ങനെയൊരു ആഗ്രഹം തോന്നിത്തുടങ്ങിയത്’: ഓർമ്മകൾ വേദനയാകുമ്പോൾ: നൗഷാദിനൊപ്പം ‘വനിത’

noushad-fam

സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു മരണം കൂടി. നൗഷാദ് എന്ന നിഷ്ക്കളങ്കമായ ചിരിയെ കൂടി നിഷ്ക്കരുണം വിധി തട്ടിയെടുത്തിരിക്കുന്നു. പ്രിയപ്പെട്ടവൾ ഷീബയുടെ മരണം നൽകിയ വേദനയാറും മുന്നേ നൗഷാദും മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയിരിക്കുന്നു. പാചക വിദഗ്ധനായും നിർമ്മാതാവായും മനസുകളിൽ കുടിയേറിയ മനുഷ്യന് കേരളക്കരയൊന്നാകെ നിറകണ്ണീരോടെ ആദരാഞ്ജലിയർപ്പിക്കുമ്പോൾ വനിതയും ആ ഓർമ്മയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. രുചിവൈവിധ്യങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന നൗഷാദിലെ പാചക വിദഗ്ധനെയാണ് ‘വനിത’ വായനക്കാർക്കായി അടുത്തറിഞ്ഞത്. തന്റെ അടുക്കളയിലെ ഏറ്റവും രുചിയേറിയ വിഭവം പരിചയപ്പെടുത്തി നൗഷൗദ് എത്തിയത് വനിത 2009 ജനുവരി ആദ്യ ലക്കത്തിലാണ്. ഓർമ്മകൾ കണ്ണീരാകുമ്പോൾ നൗഷാദിനെ ഒരിക്കല്‍ കൂടി വായനക്കാർക്കു മുന്നിലേക്ക് വയ്ക്കുകയാണ് വനിത...

1.

TV cookingstars.indd

2.

TV cookingstars.indd