Thursday 06 December 2018 06:51 PM IST : By സ്വന്തം ലേഖകൻ

‘തിരികെ വാ അച്ഛാ...’; ഒരു ചില്ലിനപ്പുറം, ഒരായിരം ഉമ്മകൾ; കണ്ണുനനയിക്കും ഈ പ്രവാസം; വൈറൽ വിഡിയോ

kid-n-dad

‘വിരഹത്തിൻ വേദനയറിയണമെങ്കിൽ ഒരിക്കലെങ്കിലുമൊരു പ്രവാസിയാകണം.’ സോഷ്യൽ മീഡിയയിൽ ആരോ കുറിച്ചിട്ട വാക്കുകളാണ്. ഒന്നോർത്താൽ ആ വാക്കുകള്‍ അക്ഷരംപ്രതി ശരിയെന്നു തന്നെ പറയേണ്ടി വരും. ആ വേദനയുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി എത്രയോ ജീവിതങ്ങൾ നമുക്ക് മുന്നിലുണ്ട്. സ്വന്തം മക്കളെ വിട്ട്, പ്രിയതമയെ പിരിഞ്ഞ്, ഉറ്റവരേയും ഉടയവരേയും കാണാതെ മണലാരാണ്യത്തിൽ നൊന്തു നീറി കഴിയുന്ന എത്രയോ പ്രവാസികൾ.

പാൽപ്പല്ലുകൾ കുപ്പയിലെറിയരുതേ; ഡോക്ടർമാർ മാതാപിതാക്കളോട് പറയുന്നു; കാരണമിതാണ്

മുറിവേറ്റ കൈ കൊണ്ട് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിയെ ഊട്ടി നോയൽ! സ്നേഹദൃശ്യം പകർത്തി അധ്യാപിക

ഇവിടെയിതാ ഒരു വിടപറച്ചിൽ സോഷ്യൽമീഡിയയുടെ കണ്ണുനനയിക്കുയാണ്. നാട്ടിലെ അവധി കഴിഞ്ഞ് വിദേശത്തേക്ക് തിരിച്ചു പോകുന്ന ഒരച്ഛനും, അച്ഛനെ യാത്രയാക്കുന്ന ഒരു കുഞ്ഞിപ്പൈതലുമാണ് ഏവരുടേയും ഹൃദയം കവരുന്നത്. വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. 

ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും നിന്ന് അവർ സ്നേഹം പങ്കുവയ്ക്കുമ്പോൾ എല്ലാ പ്രവാസികളും കണ്ടത് അവരുടെ തന്നെ ജീവിതത്തിന്റെ നേർസാക്ഷ്യമായിരുന്നു. ഇടയ്ക്ക് ചില്ല് ഗ്ലാസ് തുറന്ന് അകത്തേക്ക് കയറാനും, അച്ഛനോട് പുറത്തേക്ക് ഇറങ്ങി വരാനും കുഞ്ഞ് പറയുന്നുണ്ട്. ഒടുവിൽ ജനലിലൂടെ അച്ഛന് ഉമ്മ കൊടുത്താണ് കുഞ്ഞ് യാത്രയാക്കിയത്. ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീര് ആ അച്ഛന്റെ മുഖത്തും വ്യക്തം.

പ്രണയസുന്ദരം ഈ നിമിഷം; സിനിമ സ്റ്റൈലിൽ സീരിയൽ താരം ദീപന്റെ‌ വിവാഹവിഡിയോ; വൈറൽ

പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമാണ്, നിക്കിനെ കുടുക്കിയതാണ്; എത്രയും വേഗം രക്ഷപ്പെട്ടോളൂ: യുഎസ് ആര്‍ട്ടിക്കിൾ

വൈറ്റ് ആൻഡ് ബ്ലൂവിൽ ലാൽ ഫാമിലി; മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ

ത്വക്ക് രോഗം ചികിത്സിച്ച് മാറ്റാന്‍ പണമില്ല; ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ വെള്ളത്തിൽ അഭയം!