Monday 09 December 2019 04:36 PM IST : By സ്വന്തം ലേഖകൻ

ജെം അല്ലെങ്കിൽ പേൾ ആഭരണം അണിഞ്ഞുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യൂ; 25000 രൂപ സമ്മാനം നേടൂ...

wj

35 വയസ്സു കഴിഞ്ഞ ആത്മവിശ്വാസമുള്ള വനിതയാണോ നിങ്ങൾ? എങ്കിൽ ഈ മത്സരം നിങ്ങൾക്കുള്ളതാണ്. കാരണം നിങ്ങളാകാം ഞങ്ങൾ തേടുന്ന ആ വനിത. നിങ്ങളുടെ ആഭരണ ശേഖരത്തിലുള്ള ജെം അല്ലെങ്കിൽ പേൾ അണിഞ്ഞുള്ള ചിത്രം വാട്സാപ്പിൽ 9544463210 എന്ന നമ്പരിലേക്ക് ഞങ്ങൾക്ക് അയച്ചുതരൂ. 

ഓഷ്യൻ ജെംസ് ആൻഡ് പേൾസും വനിതയും ചേർന്നു നടത്തുന്ന കോണ്ടസ്റ്റിൽ വിജയികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ. അയച്ചുതരുന്ന ചിത്രങ്ങളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന 10 പേർക്ക് ഓഷ്യൻ ജെംസ് ഷോറൂമിലോ വനിത സ്റ്റുഡിയോയിലെ നടത്തുന്ന ഫോട്ടോ ഷൂട്ടിൽ നിന്നാകും അന്തിമ ജേതാക്കളെ തിരഞ്ഞെടുക്കുക. ഓഷ്യൻ ജെംസ് ആൻഡ് പേൾസ് ആഭരണങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ടിനു ശേഷം ചിത്രങ്ങൾ വനിത ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്യും. 

ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന ചിത്രങ്ങൾ ജൂറിക്ക് കൈമാറും. അന്തിമ ജേതാക്കളെ ജൂറിയാകും തീരുമാനിക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന വനിതയ്ക്ക് 25000 രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 15000 രൂപയും മൂന്നാം സമ്മാനം 7500 രൂപയുമാണ്. അവസാന റൗണ്ടിലെത്തിയ ശേഷിക്കുന്ന ഏഴു പേർക്കും 2000 രൂപയുടെ സമ്മാനക്കൂപ്പൺ ഉണ്ടായിരിക്കും. 

ഒപ്പം നിങ്ങൾക്കും സമ്മാനം നേടാനുള്ള അവസരം ഒരുക്കുന്നു. വിജയിയെ തിരഞ്ഞെടുക്കാനുള്ള ഓൺലൈൻ വോട്ടിങ്ങിൽ പങ്കെടുക്കുന്നവർക്കാണ് സമ്മാനം. വോട്ട് ചെയ്യുന്ന ആളുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മൂന്നു ഭാഗ്യശാലികൾക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. 

Tags:
  • Spotlight
  • Vanitha Exclusive