Wednesday 17 July 2019 11:24 AM IST : By സ്വന്തം ലേഖകൻ

ആദ്യം ഉറ്റ കൂട്ടുകാരായി, പിന്നീട് തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് പീഡനം; സഹപാഠികളിൽ നിന്ന് വിദ്യാർത്ഥിനി നേരിട്ടത് കൊടും ക്രൂരത!

Rape.jpg.image.784.410

സൗഹൃദം നടിച്ച് സഹപാഠിയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കി വിദ്യാർത്ഥികൾ. ഒഡീഷയിലെ സുന്ദര്‍ ഗഡ് ജില്ലയിലെ ഒരു കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയെയാണ് സഹപാഠികൾ ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ജൂണ്‍ 26 നാണ് സംഭവം നടക്കുന്നത്.

പതിവുപോലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. സഹപാഠികളും ഒപ്പം ഉണ്ടായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് വച്ച്  പെണ്‍കുട്ടിയെ കൂട്ടൂകാര്‍ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കാട്ടില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടി നടന്ന കാര്യങ്ങൾ രക്ഷിതാക്കളെ അറിയിച്ചതോടെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് പ്രതികളെ എടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:
  • Spotlight