Wednesday 05 August 2020 03:47 PM IST : By സ്വന്തം ലേഖകൻ

പവന് 420 രൂപയിലേക്ക് കുതിച്ചുകയറ്റം ; സന്തോഷം നിറയ്ക്കുന്നൊരു പഴയ ‘മോഹവില’ വാർത്ത

manorama m2

ദിനംപ്രതി സ്വർണ്ണവിലയുടെ വാർത്തകൾ കേട്ട് ഞെട്ടുന്നവര്‍ക്കിടയിലേക്കിതാ ഒരു വെറൈറ്റി ‘സ്വർണ്ണവില’ വാർത്ത. ഒരു പവന് നാനൂറിൽ നിന്നു ഇരുപത് രൂപ കൂടി നാനൂറ്റിയിരുപതായിരിക്കുന്നു. ആവശ്യക്കാർ കൂടിയതുകൊണ്ടാണത്രേ മൂന്നാഴ്ചയ്ക്കുള്ളിൽ ഇരുപത് രൂപയോളം വർധിച്ചത് . കാര്യം കേട്ട് സന്തോഷിക്കാൻ വരട്ടെ. 1975ഏപ്രിൽ 23ന് പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലേതാണ് ഈ രസകരമായ വാർത്ത.

ുദത്

അപൂർവ്വം ദിവസങ്ങളിൽ എട്ട് രൂപയും സാധാരണ നാല് രൂപയും മാത്രം സ്വർണവില കൂതിക്കുന്ന കാലത്തായിരുന്നു ഈ വാർത്ത പ്രത്യക്ഷപ്പെട്ടത്. കല്യാണതിരക്കകുകളുടെ കാലമായതുകൊണ്ടാണ് ഇരുപത് രൂപയുടെ വർധനവ് ചെറിയ കാലയളവിൽ ഉണ്ടായതെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നതായും വാർത്തയിൽ പരാമർശിക്കുന്നുണ്ട്. നാൽപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം, സ്വർണ്ണ വിലയിപ്പോൾ അവിശ്വസനീയമാം വിധം മാറികഴിഞ്ഞിരിക്കുകയാണ്.

ഓരോ ദിവസവും ആയിരങ്ങളുടെ വ്യത്യാസത്തിൽ സ്വർണ്ണവില തിളങ്ങുമ്പോൾ, സാധാരണക്കാരന്റെ മനസ്സിൽ ആ തിളക്കം , പേടി നിറയ്ക്കുകയാണ്. ഈ വർഷം തുടങ്ങുമ്പോൾ 29,000ല്‍  കിടന്ന വില വെറു എട്ട് മാസം കൊണ്ടാണ് പതിനായിരത്തിലധികം രൂപയേറ്റം കാരണം 40,000ത്തിൽ എത്തി നിൽക്കുകയാണ്.

Tags:
  • Spotlight