Saturday 19 January 2019 07:04 PM IST : By സ്വന്തം ലേഖകൻ

പാലിയേറ്റീവ് കെയറിലെ ഡോക്ടർ വന്നപ്പോൾ വെറുതെയൊന്ന് പാടാൻ പറഞ്ഞു; ഞെട്ടിച്ച് അമ്മൂമ്മ! (വിഡിയോ)

grandma-singing34

ഹൃദ്യമായി പാട്ട് പാടുന്ന ഒരമ്മൂമ്മയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി' എന്ന ഗാനമാണ് അതിമനോഹരമായി അമ്മൂമ്മ ആലപിക്കുന്നത്. പാലിയേറ്റീവ് കെയറിലെ ഡോക്ടർ വന്നപ്പോൾ വെറുതെ ഒരു പാട്ടു പാടാൻ പറഞ്ഞു. തുടർന്നാണ് അമ്മൂമ്മയുടെ ഗംഭീര ആലാപനം. 'അമ്മൂമ്മയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ’, 'എത്ര കേട്ടാലും മതിവരുന്നില്ല... ' എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്. വിഡിയോ കാണാം;