Friday 09 November 2018 05:08 PM IST : By സ്വന്തം ലേഖകൻ

‘അവന്റെ വേദന ഞങ്ങളെടുത്തോളാം ഡോക്ടറേ’; ‘കരൾ’ കൊത്തിപ്പറക്കുന്ന വിധി ആ പൈതലിന് സമ്മാനിച്ചത്; കണ്ണീർക്കഥ

umar

‘പിച്ചവച്ചു തുടങ്ങാൻ പോലും വിധി എന്റെ പൈതലിനെ അനുവദിച്ചില്ലല്ലോ അള്ളാ... ..ഉമ്മാ...ഉപ്പാ എന്ന് ഒരിക്കലെങ്കിലും അവൻ വിളിക്കുന്നത് കേൾക്കാൻ കാത്തിരുന്നതല്ലേ ഞങ്ങൾ...അങ്ങനെയുള്ള എന്റെ മുത്തിനാണല്ലോ ഈ ഗതി വന്നത്....

വേദന പകുത്തു തരാൻ വൈദ്യ ശാസ്ത്രത്തിൽ എന്തെങ്കിലും മരുന്നുണ്ടോ സാറേ...അങ്ങനെയെങ്കിൽ അവന്റെ വേദന ഞാനെടുത്തോളാം. എന്റെ പൈതലിനെ വെറുതേ...വിടൂ. ഇനിയും എനിക്കീ വേദന കണ്ടു നിൽക്കാൻ ത്രാണിയില്ല.’– അത്രയും പറയുമ്പോഴേക്കും മസ്താന്റെ കൺതടങ്ങളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി.

കാത്തിരുന്ന് കിട്ടിയ കൺമണിയുടെ ആദ്യ പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങളെണ്ണിയിരുന്നൊരു ഉപ്പയും ഉമ്മയും. കൈവളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്ന് നോക്കിയിരുന്ന സ്നേഹനിധികളായ മാതാപിതാക്കൾ. അവരുടെ കാത്തിരിപ്പിനെ വേദന കൊണ്ട് തുലാഭാരം നടത്താനായിരുന്നു വിധിയുടെ നിശ്ചയം.

umar-2

‘ഉമർ...’ തെലുങ്കാന സ്വദേശികളായ മസ്താന്റേയും നസീമിന്റേയും ഏക ആൺതരി. നേർച്ച കാഴ്ച്ചകൾക്കൊടുവിൽ പടച്ചവൻ നൽകിയ വരദാനം. ആ നിർദ്ധന കുടുംബത്തിന്റെ സന്തോഷത്തിന്റേയും സ്വപ്നങ്ങളുടേയും ആകെത്തുകയായിരുന്നു അവൻ. മസ്താന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘പടച്ചവൻ തന്ന സ്വത്ത്.’

തലയിൽ‌ കൈവച്ച് അനുഗ്രഹിച്ച് യാത്രയാക്കി; കിരൺ പോയത് മടക്കമില്ലാത്ത യാത്രയ്ക്ക്; കണ്ണീർക്കഥ

നാളുകൾ മാസങ്ങൾക്ക് വഴിമാറി. കുഞ്ഞ് ഉമറിന്റെ പിറന്നാൾ സുദിനം പടിവാതിൽക്കലെത്തി. കളിച്ചും ചിരിച്ചും വീടിന്റെ സന്തോഷ കൺമണിയായ് ഓടി നടന്ന ഉമർ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം കരയുകയാണ്. അസഹനീയമായ വേദനയാണ് ആ കരച്ചിലിന് പിന്നിലെന്ന് വ്യക്തം. ഭക്ഷണം കൊടുത്താൽ കഴിക്കില്ല. ഇനി അഥവാ കൊടുത്താൽ തന്നെ ഛർദ്ദിച്ച് പുറന്തള്ളും. ശരീരത്തിലൂടെ പുറന്തള്ളുന്ന വേദനയുടെ ബാക്കി പത്രമാണ് ആ കരച്ചിലെന്ന സത്യംഉപ്പയും ഉമ്മയും അറിഞ്ഞത് ഏറെ വൈകി.

umar-4

ഇനിയും അവന്റെ കരച്ചിൽ കണ്ടു നിൽക്കാൻ ത്രാണിയില്ലാത്തതു കൊണ്ടാകണം, ആ പൈതലിനേയും വാരിയെടുത്ത് ആശുപത്രിയിലേക്കോടി. തങ്ങളുടെ പൈതലിന് ഒന്നും വരുത്തരുതേ എന്ന് ഒരായിരം ആവൃത്തി അവർ മനമുരുകിയിട്ടുണ്ടാകണം. അവനായി നേർന്നു വച്ച നേർച്ചകൾക്ക് ഒന്നിലും രണ്ടിലുമൊതുങ്ങിയില്ല.

ആശുപത്രിയുടെ കുടുസു മുറിക്കുള്ളിൽ ഡോക്ടറുടെ വാക്കുകൾ കാത്തിരുന്ന അവർ തകർന്നു പോകുന്ന നിമിഷമായിരുന്നു പിന്നെ കടന്നു വന്നത്. ‘നിങ്ങളുടെ കുഞ്ഞിന് കരൾ രോഗമാണ്. ഓരോ ദിവസം കഴിയുന്തോറും കരളിന്റെ പ്രവർത്തനം നിലച്ചു കൊണ്ടേയിരിക്കുന്നു. ഇതിന് മരുന്നല്ല മാർഗം. അടിയന്തരമായി കരൾ മാറ്റി വയ്ക്കണം. അല്ലാത്ത പക്ഷം...’– മസ്താന്റെ മുഖത്തു നോക്കാതെ ഡോക്ടർ പറഞ്ഞ മുഴുമിക്കാത്ത വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.

‘ബാലൻ വക്കീലിനൊപ്പം മംമ്തയുടെ പിറന്നാൾ’; ലൊക്കേഷനിൽ ജൻമദിനം ആഘോഷിച്ച് താരം

ബൈലിയറി ആട്രീസിയ (biliary atresia) കുഞ്ഞുമറിനെ പിടികൂടിയ കരൾ കാർന്നു തിന്നുന്ന രോഗത്തിന് ഡോക്ടർമാർ നൽകിയ പേരിതായിരുന്നു. കരളിൽ നിന്നും പുറത്തു വരുന്ന പിത്തരസം അഥവാ പിത്തനീരിനെ തടയിടുന്ന രോഗാവസ്ഥയാണിത്. പിത്തരസത്തിന്റെ ശരീരത്തിലൂടെയുള്ള സഞ്ചാരപാതയ്ക്ക് തടസമുണ്ടാകുന്നതു വഴി കരളിന്റെ പ്രവർത്തനം ക്രമേണ നിലയ്ക്കും. കരളിന്റെ പ്രവർത്തനം നാൾക്കു നാൾ നിലയ്ക്കുന്നതോടെ ജീവനും ഭീഷണിയാകും.

മരുന്നുകൾ പലതും ഉമറിൽ പരീക്ഷിച്ചു നോക്കി. പക്ഷേ അതെല്ലാം ശരീരം തന്നെ പുറന്തള്ളുകയാണ്. എന്തിനേറെ ജീവൻ നിലനിർത്താനുതകുന്ന ഭക്ഷണം പോലും ആ കുരുന്നിന്റെ ശരീരം താങ്ങിനിർത്തുന്നില്ല എന്നുള്ളതാണ് വാസ്തവം.

‘എല്ലാം സഹിക്കാം, അവൻ വേദന കൊണ്ട് പുളയുന്നതാണ് ഞങ്ങൾക്ക് കണ്ടു നിൽക്കാനാകാത്തത്. ശരീരത്തിന്റെ ഓരോ അണുവിലും സഹിക്കാനാത്ത വേദനയാണ് വിധി അവനു നൽകിയിരിക്കുന്നത്. എന്തു ചെയ്യും...അവന്റേത് കുഞ്ഞു ശരീരമല്ലേ...’–ഉമ്മറിന്റെ ഉമ്മയുടെ വേദനിപ്പിക്കുന്ന വാക്കുകൾ.

umar-1

18 ലക്ഷം രൂപ! ഉമ്മറിന്റെ ജീവൻ പിടിച്ചു നിർത്താൻ ഡോക്ടർാമാർ ഇന്നിട്ടിരിക്കുന്ന വിലയാണിത്. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായാണ് അത്രയും തുക. എന്നാൽ ഉമ്മറിന്റെ ചികിത്സയ്ക്കായി ഇതിനോടകം തന്നെ ലക്ഷങ്ങൾ ചെലവഴിച്ച മസ്താനും കുടുംബത്തിനും താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക.

വേദനസംഹാരികൾ തോന്നിയ പോലെ, ഒടുവിൽ യുവാവിന് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം; കുറിപ്പ്

ഒരു വശത്ത് തന്റെ പൈതലിന്റെ ജീവൻ. മറുവശത്ത് തന്റെ പൈതലിന്റെ ജീവൻ നിലനിർത്താൻ വേണ്ട 18 ലക്ഷം രൂപ. നിസഹായാവസ്ഥയുടെ പരകോടിയിലാണ് ഒരു സാധാരണ ലാബ് അറ്റൻ‍‍ഡറായ മസ്താൻ. അഭയസ്ഥാനങ്ങൾ ഓരോന്നായി മുന്നിലടയുമ്പോൾ മസ്താൻ ഇനി കൈനീട്ടുന്നത് കരുണയുടെ കരങ്ങൾക്കു മുന്നിലാണ്. തന്റെ പൈതലിന്റെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന പുണ്യമനസുകളെ പടച്ചവൻ തങ്ങൾക്കു മുന്നിലെത്തിക്കുമെന്ന സഹായത്തോടെ നാളുകളെണ്ണി കാത്തിരിക്കുകയാണ് ഇദ്ദേഹം....ഉമ്മറിന്റെ പുഞ്ചിരി വീണ്ടും ആ കുടുംബത്തിൽ നിറയട്ടെ...ആ പൈതലിന്റെ വേദന ദൈവം ശമിപ്പിക്കട്ടെ...പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആ കുടുംബം....

തീരത്തണഞ്ഞത് പാവയെന്ന് കരുതി , കൈയ്യിലെടുത്തപ്പോൾ ജീവന്റെ തുടിപ്പ്; സിനിമയെ വെല്ലും അക്കഥ

‘കാർത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ അക്ഷരം പഠിച്ച് മാന്യമായ ജോലി ചെയ്യൂ’; വ്യാജവാർത്തകളെ പരിഹസിച്ച് കലക്ടർ ബ്രോ

ഉംറയ്ക്കിടെ പ്രിയമകളെ നഷ്ടമായി; ഹറമിന്റെ ‘ഖില്ലയിൽ’ തൊട്ട് ആ മാതാവ് പ്രാർത്ഥിച്ചു; പിന്നെ സംഭവിച്ചത്

നഗരങ്ങളിൽ ഇനി ഒറ്റയ്ക്കാവില്ല; സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാല അഭയമൊരുക്കി ‘എന്റെ കൂട്’ തുറന്നു

യാത്രക്കാരിയുടെ കുഞ്ഞിന് മുലയൂട്ടി എയർഹോസ്റ്റസ്; നന്മമനസിന് സ്നേഹമറിയിച്ച് സോഷ്യൽമീഡിയ

‘മക്കൾ പക’യുടെ കാരണം മാതാപിതാക്കൾ! ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ