Saturday 27 February 2021 10:41 AM IST : By സ്വന്തം ലേഖകൻ

599 രൂപ വിലയുള്ള അഞ്ചു ചുരിദാർ ഓർഡർ ചെയ്തു; പാഴ്സലിൽ വന്നത് കൂടു നിറയെ തുണിക്കഷ്ണങ്ങൾ! ഓൺലൈൻ തട്ടിപ്പിനിരയായി യുവാവ്

online-churidar

ഓൺലൈൻ വാണിജ്യ സൈറ്റിൽ അഞ്ചു ചുരിദാർ ഓർഡർ ചെയ്തയാൾക്ക് പാഴ്സലായി ലഭിച്ചത് ഒരു കൂടു നിറയെ തുണിക്കഷ്ണങ്ങൾ. തൃശൂർ ഒല്ലൂർ വല്ലച്ചിറ പൊറത്തൂക്കാരൻ ആസാഫ് സെബിയാണ് ഓൺലൈൻ പർച്ചേസിലൂടെ വഞ്ചിക്കപ്പെട്ടത്. 599 രൂപ വിലയുള്ള ചുരിദാർ 109 രൂപയ്ക്ക് ലഭിക്കുമെന്നായിരുന്നു ഓൺലൈൻ സൈറ്റിലെ വാഗ്ദാനം.

ഇതുപ്രകാരം ആസാഫ് അഞ്ചു ചുരിദാറുകൾ ഓർഡർ ചെയ്തു. ഡെലിവറി ചാർജ് അടക്കം 620 രൂപ അടച്ചു. കഴിഞ്ഞ ദിവസം എത്തിയ പാഴ്സൽ പൊട്ടിച്ചു നോക്കിയപ്പോഴാണു തട്ടിപ്പു മനസ്സിലായത്. തയ്യലിനു ശേഷം മിച്ചം വരാറുള്ള തുണിക്കഷ്ണങ്ങൾ കൂടയിൽ നിറച്ച്  പായ്ക്ക് ചെയ്ത നിലയിലായിരുന്നു.

Tags:
  • Spotlight