Saturday 04 July 2020 04:30 PM IST : By സ്വന്തം ലേഖകൻ

മുത്തശ്ശിയുടെ പ്രണയകഥ കേൾക്കുന്ന ചെറുമകൾ ; ഹൃദയസ്പർശിയായ ഓർമകളിലൂടെ മ്യൂസിക് ആൽബം ‘ഉൗർമിള’

varnapttam

പ്രണയം പറയുന്ന കഥകൾക്കിടയിൽ തികച്ചും വ്യത്യസ്തമായൊരു അനുഭവമാകുകയാണ് ‘ഊർമിള’ എന്ന മ്യൂസിക് ആൽബം. മുത്തശ്ശിയുടെ ഓർമകളിലെ പ്രണയം കേട്ടിരിക്കുന്ന കഥാകാരിയായ ചെറുമകളുടെ കഥയാണ് ഊർമിള പറയുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ ഫെയിം സാവിത്രി ശ്രീധരനാണ് ഊർമിളയായി അഭിനയിച്ചിരിക്കുന്നത്. ലോക്ഡൗൺ കാലത്തിന് മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഗോവിന്ദും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാഹുൽ സി രാജുമാണ്. കീബോർഡ് പ്രോഗ്രാമിങ്ങും ഓർക്കസ്ട്രേഷനും ഷാജു വാടിയിലും സോങ് മികസ്ങ്ങും മാസ്റ്ററിങ്ങും ഹൃദയ് ഗോസ്വാമിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഊർമിളയുടെ പിന്നണി നാല് കൂട്ടുകാരികളുടെ ഒത്തുചേരൽ കൂടിയാണ്. കോഴിക്കോടുള്ള രശ്മിയും പൂണെയിലുള്ള ശ്രീലക്ഷ്മിയും അമേരിക്കയിലുള്ള ഗായത്രിയും പിന്നെ ബെംഗളൂരുവിലുള്ള ദീപ്തിയുമാണ് ആ നാൽവർ സംഘം. രശ്മി സംഗീതവിഭാഗം കൈകാര്യം ചെയ്യുമ്പോൾ ശ്രീലക്ഷ്മി പാട്ടെഴുത്തും ഗായത്രി തിരക്കഥയും ദീപിതി പിആർ വർക്കും നിർവ്വഹിച്ച്  ‘ഊർമിള’യ്ക്ക് ജീവനേകി.

Tags:
  • Spotlight