Saturday 13 July 2019 03:51 PM IST : By സ്വന്തം ലേഖകൻ

‘4 മാസം പഴക്കമുള്ള ‘ഫ്രഷ്’ ഓറഞ്ച്, ഇതുവരെ കേടു വന്നിട്ടില്ല...’! ചിത്രം പങ്കുവച്ച് യുവാവ്

orange-new

ഒരു ഓറഞ്ച് പരമാവധി എത്ര ദിവസം കേടു കൂടാതെ ഇരിക്കും. ഏറിയാൽ മൂന്നോ നാലോ ദിവസം. പരമാവധി ഒരാഴ്ച. അപ്പോഴേക്കും അതിന്റെ പുറം തോട് ചീഞ്ഞു തുടങ്ങിയിരിക്കും. ദിവസങ്ങൾ വീണ്ടും നീണ്ടാൽ പഴം മൊത്തത്തിൽ ചീത്തയാകുമെന്നതിലും സംശയം വേണ്ട.

എന്നാൽ, മാസം 4 കഴിഞ്ഞിട്ടും യാതൊരു കേടും കൂടാതെ ‘ഫ്രഷ്’ ആയിട്ടിരിക്കുന്ന രണ്ട് അത്ഭുത ഓറഞ്ചുകളാണ് ഒരു യുവാവ് പരിയചപ്പെടുത്തുന്നത്.

orange-new-2

‘4 മാസം പഴക്കമുള്ള ഫ്രഷ് ഓറഞ്ച്.... മാസം 4 ആയിട്ടും ഇതുവരെ കേടു വന്നിട്ടില്ല... ഭാര്യയ്ക്ക് 7 മാസം ആയപ്പോ കൂട്ടുകാര്‍ കൊണ്ടുവന്നത്... ഇപ്പോൾ പ്രസവം കഴിഞ്ഞ് മാസം ഒന്ന് ആയി’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് എന്ന യുവാവിന്റെ പോസ്റ്റ്. ഒരു പ്രമുഖ ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് യുവാവ് ഓറഞ്ചിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൊതുവേ കടകളിൽ നിന്നു ലഭിക്കുന്ന പഴവർഗങ്ങളിലൊക്കെ കീടനാശിനികളും കേടാകാതെയിരിക്കാനുള്ള മരുന്നുകളും ധാരാളമായി ഉപയോഗിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിെടയാണ് ഈ പോസ്റ്റ് എന്നത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.