Saturday 29 September 2018 05:15 PM IST

ചാരക്കഥ മെനയുന്നവർ ഓർക്കുക, ബ്രാഹ്മണശാപം ഫലിക്കും! കരുണാകരൻ അന്ന് പത്മജയോടു പറഞ്ഞത്

Sujith P Nair

Sub Editor

padmaja-venugopal21 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചാരക്കേസിൽ തനിക്കെതിരേ ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തുന്നവർ അനുഭവിക്കുമെന്ന് കെ. കരുണാകരൻ അക്കാലത്ത് പറഞ്ഞിരുന്നതായി മകൾ പത്മജയുടെ വെളിപ്പെടുത്തൽ. പിൽക്കാലത്ത് ഇതു സത്യമായി. കേരള രാഷ്ട്രീയത്തെ ഉലച്ച ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ ‘വനിത’യ്ക്കു നൽകി പ്രത്യേക അഭിമുഖത്തിലാണ് പത്മജയുടെ വെളിപ്പെടുത്തൽ. പത്മജയുടെ വാക്കുകൾ.

‘‘കരിങ്കാലി എന്നുള്ള മുദ്രാവാക്യം കേൾക്കുമ്പോൾ ‘കേട്ടിട്ട്ണ്ട് കേട്ടിട്ട്ണ്ട്’ എന്ന മട്ടിൽ അച്ഛൻ കണ്ണിറുക്കി ചിരിക്കും. പക്ഷേ, ‘ചാരൻ’ എന്ന വിളി ഏറെ വിഷമിപ്പിച്ചു. ആയിടെ ഒരു ചടങ്ങിൽ പങ്കെടുത്തുവന്ന അച്ഛൻ നേരേ പൂജാമുറിയിൽ കയറി കതകടച്ചു. ഏറെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കണ്ണ് കലങ്ങിയിരുന്നു. ‘ഞാൻ ശപിച്ചാൽ ഏൽക്കില്ലായിരിക്കും. അയാൾ (നമ്പി നാരായണൻ) ബ്രാഹ്മണനാണെന്ന് കേട്ടു. ബ്രാഹ്മണ ശാപം ഫലിക്കുമെന്ന് ഇതിനു പിന്നിലുള്ളവർ ചിന്തിച്ചാൽ നന്ന്...’’ വാക്കുകളിടറി പത്മജ വേണുഗോപാൽ ഒരു നിമിഷം നിർത്തുമ്പോൾ കേരള രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തനായ രാഷ്ട്രീയനേതാവിന്റെ ഓർമ്മകളുടെ വേലിയേറ്റം ആ കണ്ണുകൾ കണ്ടു.

ചെന്പരത്തിയിലെ ആ ശോഭന ഇന്ന് ഇങ്ങനെ! പ്രശസ്ത നടന്റെ അമ്മ

കെ. കരുണാകരൻ എന്ന കേരളത്തിന്റെ പ്രിയ ലീഡർക്ക് കേൾക്കേണ്ടി വന്ന ഏറ്റവും വലിയ ആരോപണത്തിൽ നിന്ന് അഗ്നിശുദ്ധി നേടിയ ആഹ്ലാദമാണ് പത്മജയുടെ വീട്ടിൽ. ചിരിയും കുസൃതിയും പോരാട്ട വീര്യവും ഒന്നിച്ചുവച്ച കാർത്തിക നക്ഷത്രക്കാരന് നൂറു തികഞ്ഞത് ആഴ്ചകൾക്ക് മുൻപാണ്. ആ പുണ്യജീവിതത്തിന് നൂറു തികഞ്ഞതിനു പിന്നാലെ ദൈവത്തിന്റെ ഇടപെടൽ പോലെ ചാരക്കേസിലെ സുപ്രധാന സുപ്രീം കോടതി വിധി. ആരോപണങ്ങളുടെ കാർമേഘം മാഞ്ഞ് വീണ്ടും സൂര്യതേജസ്സോടെ ലീഡറുടെ പ്രഭ പരക്കുന്നതിന്റെ ആഹ്ലാദത്തിൽ ‘അച്ഛനെക്കുറിച്ചുള്ള ഓർമകൾ പത്മജ ‘വനിത’യോടു പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം ഈ ലക്കം വനിതയിൽ വായിക്കാം;

പ്രിയപ്പെട്ട വളർത്തുനായയെ ട്രെയിനിൽ കൊണ്ടുപോകാമോ? യുവാവിന്റെ അനുഭവക്കുറിപ്പ് ശ്രദ്ധേയമാകുന്നു

ഏഴു ദിവസം കൊണ്ട് അഞ്ച് കിലോ വരെ കുറയ്ക്കാം; ശരീരം സ്ലിമ്മായി സൂക്ഷിക്കാൻ ആയുർവേദത്തിലുണ്ട് ചില പൊടിക്കൈകൾ

റോഡപകടത്തിൽ പരുക്കേറ്റ രോഗിയെ കോരിയെടുക്കരുത്; വാഹനാപകടങ്ങളിൽ ശ്രദ്ധിക്കേണ്ടത്

സ്വന്തം പ്ലാനിൽ ലിൻഡയൊരുക്കിയ നവനീതം; നാലുകെട്ടിന്റെ വിശേഷങ്ങൾ