Monday 24 September 2018 03:58 PM IST : By സ്വന്തം ലേഖകൻ

മരണത്തിലും കെട്ടിപ്പുണർന്ന് ഈ ഉപ്പൂപ്പയും കൊച്ചുമോനും; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

cherp-pkd

ഭക്ഷണം കഴിക്കുന്നതിനിടെ കിണറ്റിൽ വീണ കുഞ്ഞിന്റേയും രക്ഷിക്കാനിറങ്ങിയ മുത്തശ്ശന്റേയും ദാരുണാന്ത്യം നാടിനു തീരാവേദനയാകുന്നു. കിണർ മൂടിയിരുന്ന ഇരുമ്പു വലയ്ക്ക് മുകളിൽ വച്ച് കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു. ഇതിനിടയിലാണ് വല പൊട്ടി കുഞ്ഞ് കിണറ്റിലേക്ക് വീണത്. കൊച്ചുമോനെ രക്ഷിക്കാൻ മുത്തശ്ശനും കിണറിലേക്ക് ചാടി. എന്നാൽ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലാണ് വല്ല്യുപ്പയും പേരക്കുട്ടിയും മരണപ്പെട്ടത്.

കണ്ണീരിൽ കുതിർന്ന ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;


സ്നേഹത്തിന്റെ വെളളിനൂൽ കൊണ്ടായിരിക്കണം.. ആ കഫൻ പുടവ തുന്നിവെച്ചത്..

രണ്ട് മയ്യിത്തുകൾ അവർ ഒരേ മയ്യിത്തുകട്ടിലിൽ വെച്ച് പള്ളിയിലേക്കെടുത്തു..

ഉപ്പൂപ്പയുടേയും, കൊച്ചുമോന്റേയും.

സ്നേഹത്തിന് ഒരു സാഗരമുണ്ടെങ്കിൽ ഒരു വേള ഇളകാതിരുന്നിരിക്കണം, അതിലെ ഓരോ കല്ലോല കമ്പനങ്ങളും..

അത്രമേൽ കദനഭരിതമാണ് ഈ യാത്രാമൊഴി...

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി വാസി

കളാണ് ഈ വല്ല്യുപ്പയും, പേരക്കുട്ടിയും.

കുഞ്ഞുമോന് ചോറുരുള വാരി

ക്കൊടുക്കുകയായിരുന്നു വല്ല്യുപ്പ..

കിണറിന് മുകളിലെ കമ്പിവലക്ക് മുകളിൽ കൊച്ചുമോനെ ഇരുത്തുമ്പോൾ അദ്ദേഹം കരുതിയിരിക്കില്ല... മരണത്തിന് മുകളിലാണ് തന്റെ മോൻ പതിഞ്ഞിരിക്കുന്നതെന്ന്....

ആഴമേറിയ കിണറിന് മുകളിൽ ചമ്രം

പടിഞ്ഞ്, ചോറ് തിന്നുമ്പോൾ ആ കുഞ്ഞിന് ഉറപ്പുണ്ടായിരുന്നു; സ്നേഹരൂപമായ വല്ല്യു

പ്പയുടെ നിശ്ചയദാർഢ്യത്തിന് മുകളിലാണ് ഞാനിരിക്കുന്നതെന്ന്..

ഒടുവിൽ തുരുമ്പ് തിന്ന കമ്പിവല പിന്നി, പൊന്നുമോൻ തന്റെ കൈവലയത്തിൽ നിന്നും ആഴമേറിയ കിണറ്റിലേക്ക് ഊർന്ന് പോയപ്പോൾ....ആ വല്പ്യുപ്പയുടെ ഖൽബ് നുറുങ്ങിയിരിക്കണം..

എന്റെ കയ്യിൽ സുരക്ഷിതാനായിരിക്കുമെന്ന മോന്റെ വിശ്വാസം അയാൾക്ക് നഷ്ടപ്പെടുത്താനായില്ല...

ആഴമേറിയ കിണറിന്റെ ഗർഭഗൃഹത്തിലേക്ക് അദ്ദേഹവൂം എടുത്തുചാടി..മുങ്ങിത്താഴുന്ന കൊച്ചുമോന്റെ കരം ഗ്രഹിക്കുവാൻ....

കെട്ടിപ്പുണർന്നിരിക്കണം ഉപ്പൂപ്പയും, മോനും..

ജീവൻ നൂലറ്റ് പോവുന്ന ആ നിമിഷം ...

മരണവക്ത്രത്തിൻെറ മുമ്പിൽ അവർ രണ്ട് പേരും അവസാന ചുംബനം നൽകിയിരിക്കണം..

സ്നേഹം പറഞ്ഞ് കൂടെക്കൂട്ടി, സിനിമ കാണിച്ച് കൊടുത്ത്, ബിരിയാണിയും വാങ്ങിക്കൊടുത്ത് , നിറഞ്ഞൊഴുകുന്ന പുഴയുടെ വിരിമാറിലേക്ക് പുത്രനെ എറിഞ്ഞു കൊടുത്ത കൂട്ടിലങ്ങാടിയിലെ മൂത്താപ്പയുടേയും;

കാമകുന് വേണ്ടി, പെറ്റ കുഞ്ഞിന് ചോറ് വിളമ്പിയപ്പോൾ, കറിയിൽ ഉപ്പിനോടൊപ്പം എലിവിഷം ചേർത്ത് ഉറക്കിക്കിടത്തിയ അമ്മയുടേയും കേരളത്തിൽ...

മരണ മുഖത്ത് സ്നേഹത്തിന്റെ ഹൃദ്യഗീതം പാടി യാത്ര പറഞ്ഞിറങ്ങിയ ഈ വല്ല്യുപ്പയും, പേരക്കുട്ടിയും മരണത്തിലും മനുഷ്യത്വത്തിന്റെ അനശ്വര ഓളം തീർക്കുകയായിരുന്നു...

cherp-pkd3