Saturday 19 January 2019 06:46 PM IST : By സ്വന്തം ലേഖകൻ

പട്ടം പറത്തി ആഘോഷം; നൂല്‍ കഴുത്തിൽ കുടുങ്ങി ജീവൻ നഷ്ടപ്പെട്ട തത്തയുടെ ചിത്രം വേദനയാകുന്നു!

parrot-kite234

മേളവും വെടിക്കെട്ടും പട്ടം പറത്തലുമായി ആഘോഷങ്ങൾ പൊടിപൊടിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും ഇത്തരം ’അതിരുകടന്ന’ ആഘോഷങ്ങൾ മിണ്ടാപ്രാണിയുടെ ജീവനെടുക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയും ചിത്രവുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

മകര സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി പറത്തിയ പട്ടം കഴുത്തിൽ കുടുങ്ങി മരണപ്പെട്ട ഒരു തത്തയുടെ ചിത്രമാണ് സൈബർ ലോകത്ത് വേദനയാകുന്നത്. 

പട്ടത്തിന്റെ നൂല്‍ കഴുത്തിൽ കുടുങ്ങി ജീവൻ നഷ്ടപ്പെട്ട തത്തയുടെ ചിത്രം ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രാഫറായ ഭവിക് താക്കർ പകർത്തിയ ചിത്രം ബിഡിത ബാഗാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പട്ടം പറത്തൽ ഫെസ്റ്റിവലിലൂടെ ഇത്തരത്തിൽ നൂറുകണക്കിന് പക്ഷികൾ ചത്തൊടുങ്ങുന്നതായും ബിഡിത ട്വീറ്റ് ചെയ്തു.