Wednesday 28 March 2018 02:34 PM IST

പാർവതി ജയറാം സിനിമയിലേക്ക് തിരിച്ചു വരുന്നു! ആ രഹസ്യം വനിതയോടു വെളിപ്പെടുത്തി താരം

Vijeesh Gopinath

Senior Sub Editor

parvathy ചിത്രങ്ങള്‍: ശ്രീകാന്ത് കളരിക്കല്‍

ജീവിതത്തിലും സിനിമയിലും ഒന്നിച്ചു നിന്നതിന്റെ മുപ്പതാം വര്‍ഷത്തില്‍ നായകനായി മകന്‍ കാളിദാസനും മലയാള സിനിമയില്‍ വിജയകരമായി അരങ്ങേറ്റം കുറിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയ നടന്‍ ജയറാമും മലയാളത്തിന്റെ സ്വന്തം പാര്‍വതി എന്ന അശ്വിയും. ഒപ്പം സിനിമയിലേക്കു മടങ്ങിവരാനൊരുങ്ങുന്ന രഹസ്യവും വനിത മാസികയുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയാണ് പാര്‍വതി ജയറാം.

‘‘കണ്ണന്‍ എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചു വന്നുകൂടേയെന്ന്. പക്ഷെ അതിലും പ്രധാനമായി തിരിച്ചു വരുന്ന കഥാപാത്രം നല്ലതാകണമെന്നാണ് എന്റെ ആഗ്രഹം. അവനെ ആശ്രയിച്ച് സ്വപ്നം വളര്‍ത്താന്‍ എനിക്ക് ആഗ്രഹമില്ല. എന്നെക്കാള്‍ നല്ലത് വേറൊരാള്‍ മ്ണന്റെ അമ്മയായി അഭിനയിക്കുന്നതാകും.  ജയറാമിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. എങ്കിലേ കാണാന്‍ ഒരു വ്യത്യസ്തത ഉണ്ടാകൂ. നല്ല കഥാപാത്രങ്ങള്‍  കിട്ടിയാല്‍ സിനിമയിലേക്ക് ഒട്ടും വൈകില്ല, ഞാന്‍ വന്നാലും ഇവരുടെ കൂടെ ഒന്നും അഭിനയിക്കില്ല,  എന്റെ സ്വപ്നങ്ങള്‍ മറ്റു ചിലതാണ്...’’പാര്‍വ്വതി തമാശ ഒളിപ്പിച്ചു പറഞ്ഞു.

25 വര്‍ഷം സിനിമയില്‍ നിന്നു വിട്ടുനിന്നില്ലേ. മടങ്ങിവരവ് അത്രയും നല്ല ഒരു കഥാപാത്രത്തിലൂടെയായിരിക്കണം. അതിനാലാണ് ഇതുവരെ കാത്തിരുന്നതെന്ന് ജയറാമും വ്യക്തമാക്കി.  

ജയറാം പാര്‍വതി കാളിദാസന്‍- വനിത വിഷു സ്പെഷല്‍ അഭിമുഖം വായിക്കാം