Wednesday 12 May 2021 12:50 PM IST : By സ്വന്തം ലേഖകൻ

പത്തനംതിട്ടയിൽ വൻ ബാങ്ക് തട്ടിപ്പ്; എട്ടു കോടി 13 ലക്ഷം രൂപയോളം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരൻ ഒളിവിൽ! അഞ്ചുപേർക്ക് സസ്‌പെൻഷൻ

Canara-Bank-01

പത്തനംതിട്ടയിൽ വൻ ബാങ്ക് തട്ടിപ്പ്. കാനറ ബാങ്കിൽ നിന്നും 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തു. ബാങ്ക് ജീവനക്കാരൻ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് ഒളിവിൽപോയി. മാനേജർ അടക്കം അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്.

നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. സ്ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്. 

Tags:
  • Spotlight