Friday 22 January 2021 12:17 PM IST : By സ്വന്തം ലേഖകൻ

‘പത്തനംതിട്ടക്കാർക്ക് ഇത് പുതുമയുള്ള കാഴ്ചയല്ല; ഇനി കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ’; പ്രിയപ്പെട്ട കലക്ടർക്ക് വികാരനിര്‍ഭരമായ വിടപറച്ചില്‍

noohhh4322324

എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന ജില്ലാ കലക്ടർ പടിയിറങ്ങുമ്പോള്‍ ദുഃഖത്തോടെ പത്തനംതിട്ട നിവാസികൾ. സോഷ്യല്‍മീഡിയയിലൂടെയാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട കലക്ടർക്ക് നന്ദിയും ആശംസകളും നേർന്ന് പോസ്റ്റും കമന്റുകളുമിട്ടത്. കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടർ പി ബി നൂഹ് പത്തനംതിട്ടയോട് നന്ദി പറഞ്ഞ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. തുടര്‍ന്ന് വന്ന കമന്റുകളിലെല്ലാം പത്തനംതിട്ടക്കാരുടെ സങ്കടം വ്യക്തമായിരുന്നു. അദ്ദേഹത്തിന് നന്ദിയും ആശംസകളും നേർന്ന് നിരവധി പേരാണ് കമന്റ് ചെയ്തു. ചിലര്‍ ജനപ്രിയ കലക്ടറുടെ വിഡിയോയും ഒപ്പം പങ്കുവച്ചു.  

"പത്തനംതിട്ട ജില്ലാ കലക്ടർ ശ്രീ പി ബി നൂഹ് കലക്ടറേറ്റിൽ നിന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് നടന്നുപോകുന്ന രംഗമാണ് വിഡിയോയിൽ. പത്തനംതിട്ടക്കാർക്കു ഇത് പുതുമയുള്ള ഒരു കാഴ്ചയല്ല. ഈ ലാളിത്യമാണ് താങ്കളെ പത്തനംതിട്ടക്കാരുടെ സ്വന്തം ചങ്കാക്കി മാറ്റിയത്. ഇനി ഇതുപോലൊരു കാഴ്ച കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. Good bye Bro..!"- രാകേഷ് എന്നയാൾ കുറിക്കുന്നു. 

2018 ജൂൺ മൂന്നിനാണ് പി ബി നൂഹ് പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേൽക്കുന്നത്. സഹകരണ രജിസ്ട്രാർ ആയാണ് പി ബി നൂഹിന്റെ പുതിയ നിയമനം. മഹാപ്രളയ കാലത്ത് എല്ലായിടത്തും നൂഹ് നേരിട്ടെത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങൾ കയ്യടി നേടിയിരുന്നു. ശബരിമല പ്രക്ഷോഭ സമയത്തും ലോക് ഡൗണ്‍ കാലഘട്ടത്തിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കലക്ടര്‍ കാഴ്ചവച്ചത്. സഹകരണ രജിസ്ട്രാര്‍ ആയിരുന്ന നരസിംഹുഗാരി ടി എല്‍ റെഡ്ഡിയാണ് പത്തനംതിട്ടയുടെ പുതിയ കലക്ടര്‍.

Tags:
  • Spotlight
  • Social Media Viral