Thursday 18 July 2019 04:30 PM IST : By സ്വന്തം ലേഖകൻ

പെരുമ്പാവൂരിൽ, അന്യ സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ‘ഡിഫ്ത്തീരിയ’! ജാഗ്രതാ മുന്നറിയിപ്പ്

perumbavoor-1

പെരുമ്പാവൂർ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള മാവിൻ ചുവട് എന്ന പ്രദേശത്ത് ‘ഡിഫ്ത്തീരിയ’ എന്ന മാരക രോഗം സ്ഥിതീകരിച്ചതായി വാർത്ത. നമ്മുടെ സ്വന്തം പെരുമ്പാവൂർ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണമുള്ളത്.

മെഡിക്കൽ സംഘം അത് തടയുവാനുള്ള വാക്സിനേഷൻ പരിപാടികളുമായി മാവിൻചുവടിലുള്ള ഒരു വസതിയിൽ ക്യാമ്പ് ചെയ്യുന്നതായും പോസ്റ്റിൽ പറയുന്നു.

അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് മാവിൻചുവട്.

മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ചർമത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. കടുത്ത സാംക്രമിക ശേഷിയുള്ള രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ കുത്തിവയ്പിലൂടെ രോഗത്തെ തടയാം. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാൻ പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗബാധയുണ്ടായാൽ പത്തു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പ്രതിരോധ കുത്തിവയ്പുകൾ യഥാസമയം എടുക്കാത്ത കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ മുതിർന്നവർ എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്.