Friday 08 May 2020 02:25 PM IST

നമ്മുടെ യുവനായികമാരെല്ലാം ഡോഗ് ലവേഴ്സോ? ലോക്ഡൗൺ കാലത്ത് ചിത്രങ്ങൾ പങ്കുവച്ച് പ്രിയതാരങ്ങൾ

Delna Sathyaretna

Sub Editor

dog-story

ഒരു ക്യൂട്ട് പെറ്റ് വീട്ടിലുണ്ടെങ്കിൽ നേരമ്പോക്കിനും മനസികോല്ലാസത്തിനും മറ്റൊന്നും വേണ്ടെന്നു തെളിയിച്ച സമയമായിരുന്നു ലോക്ക് ഡൗണിന്റെത്. കൊറോണ ആശങ്കകൾ കൊണ്ടുണ്ടായേക്കാമായിരുന്ന മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും പലരെയും രക്ഷിക്കാൻ നാൽക്കാലി സുഹൃത്തുക്കൾ ചില്ലറയൊന്നുമല്ല സഹായിച്ചത്.

വളർത്തു മൃഗങ്ങളിൽ നിന്ന് കൊറോണ ഭീഷണിയുണ്ടായേക്കാമെന്നു അഭ്യൂഹങ്ങൾ പരന്നെങ്കിലും, അതിനൊന്നും അടിസ്‌ഥാനമുണ്ടായില്ല. വളർത്തു മൃഗങ്ങളെ സ്നേഹത്തോടെ പരിപാലിക്കാനും അവയെയും വൃത്തിയായി സൂക്ഷിക്കാനും അഭ്യർഥിച്ചു കൊണ്ട്, നടി നമിത പ്രമോദ് ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

dog-1

നസ്രിയ, ഐശ്വര്യ ലക്ഷ്മി, അനുശ്രീ എന്നിങ്ങനെ നീണ്ട നായിക നിര തന്നെ മൃഗസ്നേഹികളായുണ്ട്. നായയ്ക്ക് നായികമാരുടെ അടുത്ത സുഹൃത്താകാൻ കഴിയുന്നതിൽ ആശ്ചര്യമില്ലല്ലോ. സ്നേഹിക്കേണ്ടത് എങ്ങനെയെന്നു പലപ്പോഴും മനുഷ്യരെ ഓർമപ്പെടുത്തുന്നത് അരുമ മൃഗങ്ങളാണ്.

dog-3

പെറ്റിനെ നന്നായി പരിപാലിക്കാൻ മനസും സാമ്പത്തിക ശേഷിയുമുണ്ടെങ്കിൽ.. മനസികാരോഗ്യത്തിന് അതിനോളം നല്ല ഹോബി വേറൊന്നില്ലെന്നു തന്നെ പറയാം.

dog-2
Tags:
  • Spotlight