Thursday 20 September 2018 11:47 AM IST : By സ്വന്തം ലേഖകൻ

അതിസുന്ദരമായ ഈ ദ്വീപിലുള്ളത് 100 ജോഡി ഇരട്ടക്കുട്ടികള്‍; പങ്കാളികൾ പരസ്പരം മാറിപ്പോകുന്നത് ഇവിടെ സാധാരണം!

p-twins1

അതിസുന്ദരമായ ഫിലിപ്പൈന്‍സിലെ അല്‍ബാദ് ദ്വീപ്. അവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അദ്‌ഭുത കാഴ്ചകളാണ്. വീഥികളിൽ നടക്കുന്നതിനിടയ്‌ക്ക് എവിടെ നോക്കിയാലും ഒരേ മുഖമുള്ള രണ്ടു പേരെ കാണാം. അതിനു കാരണം ദ്വീപില്‍ ജനിക്കുന്നവരില്‍ അധികവും ഇരട്ടകളാണ് എന്നതാണ്. 100 ജോഡിയില്‍ കൂടുതൽ ഇരട്ടക്കുഞ്ഞുങ്ങളാണ് ഈ ദ്വീപിലുള്ളത്.

p-twins2

തിരിച്ചറിയാന്‍ കഴിയാത്ത 78 ജോഡി ഇരട്ടകളും, തിരിച്ചറിയാന്‍ സാധിക്കുന്ന 22 ജോഡി ഇരട്ടക്കുഞ്ഞുങ്ങളുമാണ് ഇവിടെയുള്ളത്. ഒരേ നിറത്തിലും ഫാഷനിലുമുള്ള വസ്ത്രങ്ങളാണ് ഇവർ കുട്ടിക്കാലം മുതല്‍  ധരിക്കുക. അതുകൊണ്ടുതന്നെ ദ്വീപിന് പുറത്തുള്ളവർക്ക് ഇവരെ തിരിച്ചറിയാൻ കഴിയില്ല.

p-twins3

നാലു മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. 80 വയസ്സുള്ള യുഡോസിയ മെറാസും അന്റോണിയ മെറാസുമാണ് പ്രായം കൂടിയ ഇരട്ടകള്‍. എന്നാൽ ഈ പ്രതിഭാസത്തിന്റെ കാരണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. ദ്വീപില്‍ അധികവും ഇരട്ടകള്‍ ജനിക്കുന്നത് ഇവരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

twins-p5

ജനിതകപരമായുള്ള പ്രശ്‌നങ്ങളാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് നിഗമനം. തിരിച്ചറിയാന്‍ സാധിക്കാത്തതു കൊണ്ടുതന്നെ ഇരട്ടകൾക്കിടയിൽ നിരവധി കുടുംബപ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. വിവാഹശേഷം ഭര്‍ത്താവിന് ഭാര്യയെ തിരിച്ചറിയാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ അർദ്ധ സഹോദരിയിൽ നിന്നും വ്യത്യാസം തോന്നാൻ ഭാര്യമാർ മൂക്ക് കുത്താറുണ്ട്.