Wednesday 16 January 2019 10:45 AM IST : By സ്വന്തം ലേഖകൻ

‘കാട്ടിലെ ഒരു കല്ലിനു മുന്നിൽ കുറച്ച് പൂവും പന്ത്രണ്ട് രൂപയും വച്ചു; പിന്നെ സംഭവിച്ചത് അതിശയിപ്പിക്കും!’: ഫൊട്ടോഗ്രാഫറുടെ കുറിപ്പ്

viral-post--god

കാട്ടിൽ കണ്ട കല്ലിനു മുന്നിൽ കുറച്ച് പൂവും പന്ത്രണ്ട് രൂപയും വച്ചു. അതിനുശേഷം അവിടെ സംഭവിച്ച മറക്കാനാവാത്ത നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ഒരു ഫോട്ടോഗ്രഫർ. സുധീഷ് തട്ടേക്കാട് എന്ന യുവാവിന്റെ ഫെയ്സ്ബുക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധനയെ കുറിച്ച് സമൂഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ് കുറിപ്പ്. 

സുധീഷ് എഴുതിയ കുറിപ്പ് വായിക്കാം; 

ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംക്ഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു.

എന്താണൊരു വഴി. പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരു ആന്ധ്രാക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ഠ ഏതാണെന്ന് ചോദിച്ചു. പെട്ടെന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയുന്നു 4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ. 4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.

NB: ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.

sudheesh234