Friday 17 July 2020 03:28 PM IST : By സ്വന്തം ലേഖകൻ

എപ്സണും നിക്കോണും ക്യാനണും ഒരുമിച്ച് താമസിക്കുന്ന വീടിന്റെ പേര് ‘ക്ലിക്ക്’ ; ഫോട്ടോഗ്രഫി പ്രണയം വീടിലേക്കു പകർന്ന രവിയുടെ വിശേഷങ്ങൾ

pho

ക്ലിക്കെന്ന് പേരുള്ളൊരു വീട്. വീട്ടിൽ മൂന്ന കുട്ടികൾ എപ്സൺ, നിക്കോൺ, ക്യാനൺ. കേൾക്കുമ്പോളൊരു തമാശക്കഥയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ഫോട്ടോഗ്രഫിയോട് പ്രണയമുള്ള രവി– കൃപാ ഹോങ്കൽ ദംമ്പതികളുടെ വീട്ടിലാണ് ഈ കൗതുകം. കർണാടകത്തിലെ ബെൽഗാം ജില്ലയിലുള്ള ഈ മൂന്ന് നില വീടിന്റെ ആകൃതിയും ഒരു വലിയ ഡിഎസ്എൽആർ ക്യാമറ പോലെയാണിരിക്കുന്നത്.

ക്യാമറ പോലെ വീടിന് വ്യൂഫൈൻഡറിന്റെ സ്ഥാനത്ത് ഗ്ലാസ് ജനലും,ഒപ്പമൊരു ലെൻസും. ഇതൊന്നും പേരാതെ വൈഡ് ഫിലിം സ്ട്രിപ്പ്, മെമ്മറി കാർഡും ഫ്ലാഷും അടങ്ങിയതാണ് വീടിന്റെ എക്സ്റ്റീരിയർ. മാത്രമല്ല വീടിന്റെ ഭിത്തികളും ഇൻറീരിയറും അടക്കം ഫോട്ടോഗ്രഫിയുമായ് ബന്ധപ്പെട്ടുകിടക്കുകയാണ്

‘1986 മുതൽ ഫോട്ടോഗ്രഫി രംഗത്ത് നിൽക്കുന്നയാളാണ് ഞാൻ . ആ ഇഷ്ടം കൊണ്ട് തന്നെയാണ് മക്കൾക്ക് എനിക്കേറെ പ്രിയപ്പെട്ട ക്യാമറ ബ്രാൻഡുകളുടെ പേര് കൊടുത്തത്. വീട്ടിൽ എതിർപ്പായിരുന്നു, പക്ഷേ ഞങ്ങൾ തീരുമാനിത്തിൽ ഉറച്ചു നിന്നു. ഈ വീടിന്റെ നിർമാണത്തിനായി സുഹൃത്തുകളുടെ കയ്യിൽ നിന്ന് പണം വാങ്ങിക്കുയും പഴയ വീട് വിൽക്കേണ്ടിയും വരെ വന്നിരുന്നു. ഏകദേശം 72 ലക്ഷത്തോളം രൂപയായിരുന്നു വീടിന്റെ ചിലവ് ’ രവി പറയുന്നു.

എന്തായാലും സോഷ്യൽ മീ‍ഡിയയിലെ ഫോട്ടോഗ്രഫി സംഘങ്ങൾ വീട്ടുകാരന്റെ ക്യാമറാ ഇഷ്ടത്തെയും വീടിന്റെ ഭംഗിയെയും അഭിനന്ദിക്കുന്ന തിരക്കിലാണ്.



Tags:
  • Spotlight