Wednesday 21 August 2019 06:08 PM IST : By സ്വന്തം ലേഖകൻ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ കായികാധ്യാപിക ട്രെയിൻ തട്ടി മരിച്ച നിലയിൽ

dead

കാട്ടക്കട ക്രിസ്ത്യൻ കോളജിലെ കായികാധ്യാപികയെ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളനാട് താന കാവ്യാട് സിമി നിവാസിൽ ആശ എൽ സ്റ്റീഫൻ (38) ആണ് മരണപ്പെട്ടത്. നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള അറക്കുന്ന് റോഡിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് 3.15നാണ് അപകടം സംഭവിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിനാണ് ആശയുടെ ജീവനെടുത്തത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

തിങ്കളാഴ്ച സ്പോർട്സ് ക്വാട്ട അഡ്മിഷൻ സമയത്ത് ആശ കോളജിലുണ്ടായിരുന്നുവെന്ന് മറ്റ് അധ്യാപകർ പറയുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ ആശയുടെ മരണ വാർത്തയാണ് പിന്നീട് കേൾക്കുന്നത്. ക്രിസ്ത്യൻ കോളജിലെ ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവിയും എൻസിസി ചുമതലക്കാരിയുമാണ്.

കോളജിലെ എൻസിസി വിഭാഗം കുട്ടികളുടെ പണം കോളജ് എഡ്യുക്കേഷൻ ഡയറക്ടറേറ്റിൽ മറ്റൊരാൾ അടയ്ക്കാത്ത പ്രശ്നം നിലവിലുണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ കുരുക്കിൽപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി ആശ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.