Saturday 13 February 2021 11:41 AM IST : By സ്വന്തം ലേഖകൻ

വീട്ടിനുള്ളിൽ സാരി കൊണ്ടുണ്ടാക്കിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങി; പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

nandana-death554

വീട്ടിനുള്ളിൽ സാരി കൊണ്ടുണ്ടാക്കിയ ഊഞ്ഞാലിൽ (തൊട്ടിൽ) കുരുങ്ങി പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തേങ്കുറുശ്ശി മഞ്ഞളൂർ ചക്കിങ്കൽ ‘രോഹിണി’യിൽ ചന്ദ്രൻ (രാജു)–മീരാകുമാരി ദമ്പതികളുടെ മകൾ നന്ദന (17) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. 

വീട്ടിൽ നന്ദനയും അമ്മയും മാത്രമാണുണ്ടായിരുന്നത്. അമ്പലത്തിൽ പോയി തിരികെ വീട്ടിലെത്തി പ്രസാദം മകൾക്കു കൊടുക്കാൻ മുറിയിൽ ചെന്നപ്പോൾ തൊട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടു. ഉടൻ ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നന്ദനയ്ക്ക് ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കളും പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടം ഇന്ന്. ചിതലി ഭവൻസ് വിദ്യാമന്ദിർ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. സഹോദരി പാർവതി  (ഐ.ടി.കമ്പനി, ചെന്നൈ).

Tags:
  • Spotlight