Tuesday 12 March 2019 04:58 PM IST : By സ്വന്തം ലേഖകൻ

‘പോക്സോ എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ, പേടിച്ചു വിറച്ചുപോകില്ലായിരുന്നു; അനുഭവം; കുറിപ്പ്

pocso

കുട്ടികൾക്കെതിരെയുള്ള പീഡനവും ലൈംഗിക ചൂഷണവുമെല്ലാം ഇന്ന് നിത്യസംഭവമാണ്. ചൂഷണത്തിന് വിധേയരാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണം ഉറപ്പു വരുത്താൻ പോക്സോ നിയമവും ശക്തമാണ്. എന്നാൽ ചൂഷണ വാർത്തകൾ ആവർത്തിക്കുമ്പോഴും ഈ നിയമത്തെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഇല്ലാ എന്നുള്ളതാണ് മറ്റൊരു വസ്തുത. ഈ പീഡനങ്ങൾക്കെതിരെ കുട്ടികളിൽ അവബോധം ഉണ്ടാക്കാനും നിയമവശങ്ങൾ പറഞ്ഞു മനസിലാക്കാനും വീട്ടിലും സ്കൂളുകളിലും മുൻകൈയെടുക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ് ഡോക്ടർ വീണ ജെ എസ്.

അതിക്രമത്തിനിരയാകുന്ന കുട്ടികളെ ആശ്വസിപ്പിക്കാനും ചേർത്തുനിർത്താനും മാതാപിതാക്കൾക്ക് കഴിയണം. അത് മാതാപിതാക്കളായാലും നിയമപാലകരായാലും ഡോക്ടർമാരായാലും കുട്ടികളുടെ തെരഞ്ഞെടുപ്പവകാശം കൂടെ കണക്കാക്കേണ്ടതുണ്ട്. കുട്ടികളുടെ അവകാശങ്ങളെ പറ്റി അവരെ ബോധവാൻമാരാക്കേണ്ടതുണ്ടെന്നും ഡോക്ടർ വീണ പറയുന്നു.

പ്രണയം നിരസിച്ചു; വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി; വിഡിയോ

‘ചേട്ടന്റെ അടിവസ്ത്രം ചേട്ടൻ തന്നെ അലക്കിക്കോളാം’; ആങ്ങള ചമയുന്ന സ്ത്രീസംരക്ഷരുടെ ഉള്ളിലിരുപ്പ്; സരസമായ കുറിപ്പ്

നൂറിന്റെ അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല; അവരുടെ പിണക്കത്തിന് കാരണം ഇതാകാം! ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രിയ വാര്യർ

ആരാധകരുടെ മനം കവർന്ന് ദിലീപും അനു സിത്താരയും; ’ശുഭരാത്രി’യിലെ ചിത്രങ്ങൾ തരംഗമാവുന്നു!

ഡോ വീണ യുടെ കുറിപ്പ് വായിക്കാം;


ഒരു സിനിമ എടുക്കാൻ പറ്റിയാൽ എന്താവും subject??? യാതൊരു സംശയവുമില്ല. ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ഒരു സിനിമയാകും അത്.

Good touch Bad touch മാത്രം കുട്ടികൾക്ക് പറഞ്ഞുകൊടുത്താൽ മതിയോ? ഒന്നിന്റേയും അതിർവരമ്പുകൾ ഇല്ലാതെ (ബന്ധം-സ്ഥലം-ഭാഷ-ജാതി-മതം-ലിംഗം-രാഷ്ട്രീയം എന്നിങ്ങനെയുള്ള വകതിരിവുകൾ ഇല്ലാതെ) തന്നെ ആർക്കും ആരെയും പീഡിപ്പിക്കാം കഴിയും എന്ന സത്യം പറയുന്നതോടൊപ്പം തന്നെ, അതിക്രമം നടന്നാൽ ഒരു നിയമസംവിധാനം മുഴുവൻ അതിശക്തമായി കുഞ്ഞിന്റെ കൂടെ നിൽക്കും എന്ന് അവർ അറിയേണ്ടേ? യൂണിഫോം ഇട്ട പൊലീസുകാർ പോലും കുഞ്ഞിന്റെ അടുത്ത് വരില്ല എന്നും ഗാർഹികമായ, സമാധാനപരമായ ചുറ്റുപാട് നിയമനടപടികളിൽ മുഴുക്കെ ഉണ്ടാവും എന്നുള്ള കാര്യവും കുഞ്ഞുങ്ങൾ അറിയേണ്ടതല്ലേ? നടപടിക്രമത്തിന്റെ ഒരു ഘട്ടത്തിലും കുറ്റവാളിയെ കാണേണ്ടിവരില്ല എന്നുള്ളത് നിയമം ഉറപ്പ് തരുന്നുണ്ട് എന്നത് അവർ അറിയേണ്ടതല്ലേ? എന്തൊക്കെ പരിശോധനകൾ നടത്തേണ്ടിവരുമെന്നും എന്തൊക്കെ തെളിവുകൾക്ക് വേണ്ടി ശരീരം പരിശോധിക്കുമെന്നും അവർ അറിയേണ്ടതല്ലേ?

പ്രസവശേഷം ശരീരഭാരം 97 കിലോയായി; ആറു മാസം കൊണ്ട് 23 കിലോ കുറച്ച് നടി മീരാ വാസുദേവൻ!

‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്’; നയൻസിനെ പ്രണയിച്ചു മതിവരാതെ വിഘ്നേഷ്!

Gender ന്യൂട്രൽ ആയ ആ നിയമത്തിൽ ആകെയൊരു പ്രശ്നം മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളൂ (theoretically) പീഡനത്തിന് ഇരയായത് പെൺകുട്ടിയാണെങ്കിൽ വൈദ്യപരിശോധനനടത്തേണ്ടത് വനിതാഡോക്ടർ ആവണം എന്ന് പറയുന്നുണ്ട്. പക്ഷെ, ഈയൊരു സാഹചര്യത്തിൽ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ട ഒന്നാണ് കുട്ടിയുടെ തെരഞ്ഞെടുപ്പവകാശം. ഡോക്ടറോ മറ്റാളുകളോ ആവട്ടെ, തന്റെ ദേഹപരിശോധനയോ മാനസികപരിശോധനയോ നടത്തേണ്ട ആളിന്റെ ജൻഡർ തീരുമാനിക്കാനുള്ള അവകാശം കുഞ്ഞിന് നൽകണം എന്നാണ് എനിക്ക് പറയാനുള്ളത്. Gender identity/sex orientation എന്നിവ അനുസരിച്ച് ഒരാൾക്ക് comfortable ആയി തോന്നുന്ന കാര്യങ്ങൾ മറ്റൊരാൾക്ക്‌ അപ്രകാരം ആവണമെന്നില്ല എന്നത് നമ്മൾ പരിഗണിച്ചേ തീരൂ. നിലവിൽ translator/interpreter/ special educator/expert എന്നിവരുടെ ജൻഡർ സംബന്ധിച്ച് മാത്രമേ പോക്‌സോ പ്രകാരം കുട്ടിക്ക് ഓപ്ഷൻ പറയാൻ പറ്റുന്നുള്ളു. റേപ്പ് നിയമപ്രകാരം നടക്കുന്ന മെഡിക്കൽ പരിശോധനയിലും പരിശോധകരുടെ ജൻഡർ എന്നത് വിക്‌ടിംന്റെ ഓപ്ഷൻ ആകണം. നിലവിൽ സുപ്രീം കോടതി പറഞ്ഞരിക്കുന്നത് പരിശോധന നടത്താൻ സ്ത്രീയായ ഡോക്ടർക്ക് മുൻഗണന എന്നാണ്. (ടോർച്ചർ പരിശോധനയുടെ ഉടമ്പടി എത്രമാത്രം മനുഷ്യാവകാശത്തെ സംരക്ഷിക്കുന്നു എന്ന് നോക്കുക. Survivor/Victim പറയുന്ന/victimന് സ്വീകാര്യമായ ലിംഗത്തിൽപ്പെട്ട ഡോക്ടർ ആണ് പരിശോധന നടത്തേണ്ടത്. ഇവിടെയാണ് gender identity/gender/sexual orientation അവബോധത്തിന്റെ ആവശ്യകത.)

NB: കുറച്ച് വർഷങ്ങൾക്കു മുന്നേ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റത്തിലെ വിക്‌ടിംനോട് ഈയിടെ സംസാരിക്കുകയുണ്ടായി. അവൾക്കിന്ന് ഇരുപത് വയസ്സാണ്. ഒരുകാര്യം മാത്രം അവൾ ആവർത്തിച്ചു പറഞ്ഞു. പോക്‌സോ എന്താണെന്ന് സ്കൂളിൽ ഒരിക്കലെങ്കിലും പറഞ്ഞുതന്നിരുന്നെങ്കിൽ (വീട്ടുകാരുടെ വിദ്യാഭ്യാസം വളരെ കുറവാണ്)

1)ആശുപത്രിയിൽ കാത്തുനിന്നപ്പോൾ, 2)child line പ്രവർത്തകരും പോലീസുകാരും ഡോക്ടർമാരും സ്നേഹത്തോടെ, അനുഭാവത്തോടെ മാത്രം പെരുമാറിയപ്പോൾ,

3)പരിശോധനക്ക് വേണ്ടി കിടന്നപ്പോൾ,

4) നിയമനടപടിക്രമങ്ങൾ നടന്നപ്പോൾ ഒന്നും ഞാൻ അത്രയും പേടികൊണ്ട് വിറച്ചുപോകില്ലായിരുന്നു, ഓരോ നിമിഷവും ഭയംകൊണ്ട് മൂടപ്പെടില്ലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇത്രയും സമയം എടുക്കില്ലായിരുന്നു. Summary: Pocso act, Child Abuse, Dr. Veena J S