Wednesday 20 March 2019 02:43 PM IST : By സ്വന്തം ലേഖകൻ

ലൈംഗിക ബന്ധത്തിലേർപ്പെടാൻ അമ്മ മകളെ കാറിലുപേക്ഷിച്ചു; മൂന്ന് വയസുകാരി ഉഷ്ണത്താൽ വെന്ത് മരിച്ചു

h

കാമുകനൊപ്പം കാറിൽ ചുറ്റാൻ അമ്മ കാറിൽ പൂട്ടിയിട്ട കുഞ്ഞ് ചൂടേറ്റ് വെന്ത് മരിച്ചു. ശാരീരികബന്ധത്തിനു തടസ്സമുണ്ടാകാതിരിക്കാൻ അമ്മ കാറിൽ ഇരുത്തിയിട്ടുപോയ‍ മൂന്നു വയസ്സുകാരിയാണ് മരണത്തിനു കീഴടങ്ങിയത്. മിസിസിപ്പിയിലെ മുന്‍ പൊലീസ് ഓഫീസറായ കാസി ബാര്‍ക്കറാണ് ഈ കണ്ണില്ലാത്ത ക്രൂരത നടത്തിയിരിക്കുന്നത്. മകളെ കാറിനുള്ളില്‍ തള്ളി സീനിയര്‍ ഓഫീസറും കാമുകനുമായ പൊലീസുകാരനോടൊപ്പം പോകുകയായിരുന്നു ഈ ക്രൂരയായ അമ്മ. 2016  സെപ്തംബര്‍ 30 നാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്.തിങ്കളാഴ്ചയാണ് കേസില്‍ കേസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അമ്മയായ മുൻ പൊലീസ് ഉദ്യോഗസ്ഥ കുറ്റമേറ്റിറ്റുണ്ട്.

പൊലീസ് പട്രോൾ കാറിൽ മകളെ ഇരുത്തിയ ശേഷം തന്റെ സൂപ്പർവൈസറുമായി ലൈംഗികബന്ധത്തിൽ ഏർപെടാൻ അയാളുടെ വീട്ടിലേക്കാണ് 29കാരിയായ കാസി ബർക്കർ പോയത്. അതിന് ശേഷം കേസിയും ഈ പൊലീസുകാരനും അവിടെ കിടന്ന് മണിക്കൂറുകളോളം ഉറങ്ങി. ഈ സമയങ്ങളിലത്രയും മകൾ കാറിലുണ്ടെന്നു ഇവർക്ക് ഓർമ പോലും ഉണ്ടായിരുന്നില്ല. എസി പ്രവർത്തിക്കാതിരുന്ന കാറിനുള്ളിൽ കുഞ്ഞിന്റെ ശരീര താപനില അതിവേഗം കൂടി 107 ഡിഗ്രിയിൽ എത്തുകയും മരിക്കുകയും ചെയ്തു. നാലു മണിക്കൂറോളമാണ് അവരുടെ കുഞ്ഞ് ചൂടിൽ വെന്തുരികിയത്. മണിക്കൂറുകൾക്ക് കേസി  തിരിച്ചെത്തിയപ്പോള്‍ മകളുടെ മൃതദേഹമാണ് കണ്ടത്. പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേസില്‍ ഏപ്രില്‍ 1 നാണ് ശിക്ഷ വിധിക്കുക. 20 വര്‍ഷത്തെ തടവുശിക്ഷയെങ്കിലൂം ഇവര്‍ക്ക് ലഭിച്ചേക്കുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. കുഞ്ഞ് മരിച്ചതിനു പിന്നാലെ കാസിയെയും ക്ലർക്ക് ലാഡ്നറെയും പൊലീസിൽനിന്നു പുറത്താക്കിയിരുന്നു. എന്നാൽ കുഞ്ഞ് കാറിലിരിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നു മൊഴി നൽകിയതിനാൽ ലാഡ്നർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

കുഞ്ഞിന്റെ മരണം തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നു പിതാവ് റയാൻ ഹയർ‌ പറഞ്ഞു. ‘കണ്ണടയ്ക്കുമ്പോഴെല്ലാം മകളുടെ മുഖമാണ്. അവൾ ജീവനുവേണ്ടി പിടയുന്ന ചിത്രം. തലയ്ക്കകത്തെല്ലാം മകൾ ചിരിക്കുന്ന ഓർമകളാണ്. ആ ചിരി ഇപ്പോൾ വലിയ വേദനയായിരിക്കുന്നു’– റയാൻ ഹയർ‌ പറഞ്ഞു. മുൻപും കാസി മകളെ കാറിൽ ഒറ്റയ്ക്കിരുത്തി പോയിട്ടുണ്ട്. ഇക്കാര്യം പുറത്തറിഞ്ഞതോടെ കാസിയെ ഒരാഴ്ചത്തേക്കു ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.