Wednesday 20 November 2019 05:58 PM IST : By സ്വന്തം ലേഖകൻ

‘ശ്രീരാഗമോ...’ പാടി, കയ്യടി വാരി കാക്കിക്കുള്ളിലെ പാട്ടുകാരൻ! സോഷ്യൽ മീഡിയ ഏറ്റെടുത്ത് സി.ഐയുടെ പാട്ട്

police-

കാക്കിക്കുള്ളിലെ സംഗീത മനസ്സാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. കള്ളനെ പിടിക്കാനും ട്രോളുണ്ടാക്കാനും മാത്രമല്ല, നല്ല പാട്ടുകാരുമുണ്ട് പൊലീസുകാർക്കിടയിൽ എന്നു തെളിയിക്കുകയാണ് രാജാക്കാട് സർക്കിൾ ഇൻസ്പെക്ടർ.

മോഹൻലാൽ നായകനായ ‘പവിത്ര’ ത്തിലെ ‘ശ്രീരാഗമോ’ എന്ന മനോഹര ഗാനമാണ് അദ്ദേഹം പാടിയത്. ഇതിന്റെ വിഡിയോ രാജാക്കാട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ ജിജോ പാറേക്കാട്ടില്‍ പങ്കുവച്ചത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

സ്കൂൾ കുട്ടികളായ കേൾവിക്കാർക്ക് മുന്നിൽ ‘ചന്ദനമണിവാതിൽ പാതിചാരി’ എന്ന ഗാനവും അദ്ദേഹം പാടുന്നുണ്ട്. ഇതിനോടകം നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.