Saturday 15 June 2019 06:45 PM IST : By സ്വന്തം ലേഖകൻ

കാറിടിച്ചു സ്കൂട്ടര്‍ വീഴ്ത്തി, വടിവാൾ കൊണ്ട് വെട്ടി താഴെയിട്ടു, ശേഷം പെട്രോളൊഴിച്ചു കത്തിച്ചു; കേരളത്തെ നടുക്കിയ ക്രൂരകൃത്യം!

soumya-murder

മാവേലിക്കര വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. വള്ളികുന്നം സ്റ്റേഷനിലെ സിപിഒ: സൗമ്യ പുഷ്ക്കർ (30) ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറിലെത്തിയ ആലുവ ട്രാഫിക് പൊലീസിലെ അജാസാണ് ക്രൂരകൃത്യം ചെയ്തത്. പ്രതിയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. അജാസിനെ അറസ്റ്റ് ചെയ്തു. സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നവഴി വീടിനടുത്തുവച്ചാണ് ആക്രമണം നടന്നത്. തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യയാണ് സൗമ്യ.

വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ക്യാംപിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് സംഭവം. സൗമ്യയെ പ്രതി കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വടിവാൾ കൊണ്ട് വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റിട്ടുണ്ട്. ആക്രമണത്തിനിടയിൽ പ്രതിയ്ക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

police-women-fire

for more updates...