Wednesday 09 June 2021 01:31 PM IST : By സ്വന്തം ലേഖകൻ

ഭക്ഷ്യ വിപണന രംഗത്ത് രണ്ടു പുതിയ മാതൃകകൾ; കണക്കുകൾ തെറ്റാത്ത ജൈത്ര യാത്ര

Ponkathir-Main-Image

ദുരിതകാലങ്ങളിൽ നിന്ന് പാഠവും ആർജവവും കരുത്തും നേടി മുന്നോട്ട് കുതിക്കുകയാണ് ഓരോ പ്രഭാത പൊൻകിരണവും. പ്രഭാത ഭക്ഷണ വേളകൾ രുചിയൂറുന്നതാക്കുന്ന പൊൻകതിരിന്റെ ജൈത്രയാത്രയ്ക്ക് പിന്നിൽ അതിരില്ലാത്ത അതിജീവനത്തിന്റെ കഥകളുണ്ട്.

പ്രളയം, മഹാമാരി എന്നിങ്ങനെ നീളുന്നു പൊന്‍കതിര്‍ പോരാടിയ ദുരിതകാലങ്ങള്‍. ഒന്നാം കോവിഡ് തരംഗത്തോടെ പൊന്‍കതിര്‍ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കണമെന്നു പഠിച്ചു. ഇന്നിപ്പോള്‍ മുന്നേറാനുള്ള കരുത്ത് നേടി. ഈ കാലത്തിനിടെ ഒട്ടേറെ നാഴികകല്ലുകള്‍ പിന്നിടാനുമായി. പുതുരുചികളുടെ ഫോർമുല വണ്ണുമായി എത്തിയ പൊന്‍കതിര്‍, നടന്നു നീങ്ങിയ വിജയവഴികളിലൂടെ ഒന്നു സഞ്ചരിച്ചു വരാം.

നഷ്ടങ്ങൾ മറികടന്ന് സ്വന്തമാക്കി, നേട്ടത്തിന്റെ സ്വാദ്

2018 ലെ മഹാപ്രളയം,പൊന്‍കതിരിന്റെ കമ്പനിയില്‍ വലിയ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. പ്രളയ ജലം കയറി ഫാക്ടറിയും ഉല്‍പ്പന്നങ്ങളും പൂര്‍ണമായി നശിച്ചു. ഉപകരണങ്ങള്‍ക്കും സംഭരണശാലകള്‍ക്കും കേടുപാടുകളുണ്ടായി. പൊന്‍കതിര്‍ ഉല്‍പ്പന്നങ്ങള്‍ മലയാളിയുടെ മനസില്‍ രുചിയുടെ മേളം തീര്‍ക്കുമ്പോഴാണ് പ്രളയം എത്തിയത്. ഈ സംഭവം വളര്‍ച്ചയിലെ വലിയൊരു വെല്ലുവിളിയായിരുന്നു. പൊന്‍കതിര്‍ ഉല്‍പ്പന്നങ്ങളെ കൂടുതൽ മലയാളികൾ നെഞ്ചോട് ചേര്‍ത്തതോടെ പ്രളയത്തിലുണ്ടായ നഷ്ടം മറികടക്കാന്‍ കഴിഞ്ഞതായി പൊന്‍കതിര്‍ ഫൂഡ് പ്രൊഡക്റ്റ്‌സ് ഉടമ പി. ആര്‍ ബിജോയി പറയുന്നു.

Ponkathir-Image-2

വിൽപനയിലും ബ്രാന്റിങിലും മുന്നേറുമ്പോഴാണ് കോവിഡിന്റെ ആദ്യ തരംഗം ഉണ്ടായത്. ഇതില്‍ കമ്പനിക്ക് ഉല്‍പ്പാദനം കുറക്കേണ്ടി വന്നു. ജീവനക്കാരുടെ തൊഴിലിലും നിയന്ത്രണം ഏ ര്‍പ്പെടുത്തേണ്ടി വന്നു. പിന്നാലെ കോവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നതിലേക്കായി കമ്പനിയുടെ ചിന്ത.

ലോക്ഡൗണ്‍ ആണെങ്കിലും പൊന്‍കതിരിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വില്‍പ്പനയില്‍ ഒട്ടും കുറവുണ്ടായില്ല.ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ പ്രൊഡക്‌ഷനും വർധിപ്പിച്ചു.ഈ ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ എത്തിച്ച എല്ലാ പുതിയ ഉല്‍പ്പന്നങ്ങളും മലയാളികൾ ഇരു കൈനീട്ടി സ്വീകരിച്ചു.

മാതൃകയാക്കാൻ പുതിയൊരു ടാഗ് ലൈൻ

എളുപ്പത്തിൽ പാകം ചെയ്യാവുന്നതും രൂചിയിൽ മികച്ചതും മൃദുലവുമായ പ്രഭാത ഭക്ഷണമാണ് പൊന്‍കതിരിനെ മറ്റും ബ്രാന്റുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ഇന്ന് കേരളം അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പൊന്‍കതിര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.' ഒരു ഗ്ലാസ് പുട്ടുപൊടിക്ക് ഒരു ഗ്ലാസ് വെള്ളം' എന്ന പൊന്‍കതിര്‍ പുട്ടുപൊടിയുടെ ടാഗ് ലൈനിലൂടെ, ഏതൊരാള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ മൃദുലമായ പുട്ടുണ്ടാക്കാം. 

അതുപോലെ തന്നെ ഇടിയപ്പം ഉണ്ടാക്കാം ഇനി കൈ പൊള്ളാതെ എന്ന പൊൻകതിർ ഈസി ഇടിയപ്പപൊടിയുടെ ടാഗ് ലൈനും മലയാളികൾ ഏറ്റടുത്തു കഴിഞ്ഞു പച്ചവെള്ളത്തിൽ കുഴച്ചു ഇടിയപ്പം തയ്യാറാക്കാം എന്നതാണ് ഈ ഇടിയപ്പപൊടിയുടെ പ്രത്യേകത. ഓരോ വെല്ലുവിളികളെയും കരുത്തോടെ നേരിട്ട പൊന്‍കതിര്‍ മറ്റു സംരംഭകര്‍ക്കും ഒരു നല്ല മാതൃകയാണ്‌.

Tags:
  • Spotlight