Friday 24 December 2021 10:55 AM IST : By സ്വന്തം ലേഖകൻ

‘കാറിനുള്ളിലിരുന്ന എന്റെ മുഖത്ത് ഇടിച്ചു, മകളെയും വെറുതെ വിട്ടില്ല; പെൺകുട്ടിയാണെന്ന പരിഗണന പോലും അവർ നൽകിയില്ല’

trivandrum-girl.jpg.image.845.440

‘ഒരു പ്രകോപനവുമില്ലാതെയാണ് പൊതുനിരത്തിൽ പരസ്യമായി എന്നെയും മകളെയും ആക്രമിച്ചത്. ആരും രക്ഷിക്കാനെത്തിയില്ല.  ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണെന്ന് പിന്നീടാണ് അറിഞ്ഞത്’–  പോത്തൻകോട് നടന്ന ഗുണ്ടാ ആക്രമണത്തെ കുറിച്ച് ഷെയ്ക് മുഹമ്മദ്ഷാ പറഞ്ഞു. 

"കാറിനുള്ളിലിരുന്ന എന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. എന്നെ മർദിക്കുന്നതു കണ്ടാണ് മകൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത്. അവളെയും വെറുതെ വിട്ടില്ല. കാറിനുള്ളിലായതു കൊണ്ടാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടത്. മറ്റുള്ളവർക്കും ഈ സാഹചര്യം വന്നേക്കാം. അതുകൊണ്ടാണ് പരാതി നൽകാമെന്നു കരുതിയത്. പെൺകുട്ടിയാണെന്ന പരിഗണന പോലും അവർ നൽകിയില്ല. ഇനിയൊരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കട്ടെ."- മുഹമ്മദ്ഷാ പറഞ്ഞു. 

സ്വർണ വ്യാപാരി സമ്പത്തിന്റെ കാർ പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം‍ തടഞ്ഞു നിർത്തി മുളകുപൊടി എറിഞ്ഞ ശേഷം മർദിച്ച് 100 പവനോളം സ്വർണം കവർന്ന കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ഫൈസൽ. ഏപ്രിൽ 9ന് നടന്ന കവർച്ചയിൽ ഇരുപതിലധികം പ്രതികൾ പിടിയിലായിരുന്നു. 

മാസങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാടു സ്വദേശികൾ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നു. എല്ലാ പ്രതികൾക്കും വ്യവസ്ഥകളോടെ കോടതി ജാമ്യം നൽകിയിരുന്നു.  കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഫൈസൽ വീണ്ടും പ്രതിയാകുന്നത്.

Tags:
  • Spotlight