Saturday 24 August 2019 11:28 AM IST : By സ്വന്തം ലേഖകൻ

പുത്തൻ പവർ ബാങ്കിനുള്ളിൽ ചെളിക്കട്ടയും പഴയ ബാറ്ററിയും! ഞെട്ടിക്കുന്ന ഓൺലൈൻ തട്ടിപ്പ്: കുറിപ്പ്

power-

ഞെട്ടിക്കുന്ന ഓൺലൈൻ തട്ടിപ്പ് വെളിപ്പെടുത്തി ഉപഭോക്താവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.സി രാംനാഥ് മേനോൻ ആണ് ഒരു ഫെയ്സ്ബുക്ക് പേജിൽ തനിക്കു പിണഞ്ഞ അബദ്ധം മുൻനിർത്തി മുൻ കരുതൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വിലക്കിഴിവെന്ന ഓഫറില്‍ ഓൺലൈനിൽ വിൽക്കുന്ന പവർ ബാങ്കിലാണ് ചതി ഒളിഞ്ഞിരുന്നത്.

ചാർജ് തീർന്ന പഴയ ബാറ്ററിയിൽ കണക്ട് ചെയ്ത പവര്‍ ബാങ്ക് സംശയം തോന്നി അഴിച്ചു നോക്കിയപ്പോളാണ് ചെളിനിറച്ചു വെയ്റ്റ് അഡ്ജസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റ്.

power

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

No one online തട്ടിപ്പ്. നിങ്ങളുടെ നമ്പറിലേക്കെല്ലാം ഇത്തരം സന്ദേശം വന്നിരിക്കാം, വെറും 899 രൂപക്ക് 32000 mah power bank എന്നും പറഞ്ഞു Amazon, ഇനിയാരെങ്കിലും ഓർഡർ കൊടുക്കാതിരിക്കുക, കൊടുത്തവർ, സാധനവുമായി വരുന്നവരെ സൂക്ഷിക്കുക, ഓപ്പൺ ഡെലിവറിയില്ലെന്നു പറഞ്ഞാണ് ഇവർ ആളുടെ കയ്യിൽ ഈ സാധനം പിടിപ്പിക്കുന്നത്, അവരെ പിടിക്കുക. ചാർജ് തീർന്ന പഴയ ബാറ്ററിയിൽ കണക്ട് ചെയ്തുവരുന്ന ഈ power ബാങ്കിൽ ചളിനിറച്ചു വെയ്റ്റ് അട്ജെസ്റ്റ് ചെയ്താണ് അത്ഭുതം. സംശയിച്ചു അഴിച്ചു നോക്കിയപ്പോൾ ആണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഇവരെ ശ്രദ്ധിക്കുക.