Monday 14 September 2020 10:57 AM IST : By സ്വന്തം ലേഖകൻ

രക്ഷിക്കണേ എന്ന് കെഞ്ചി... തിരിഞ്ഞു നോക്കാതെ വാഹനങ്ങൾ; നോവുപടർത്തി പ്രബീഷിന്റെ അവസാന സ്നാപ്

prabheesh

പൊതുരംഗത്ത് സജീവമായിരുന്ന പ്രബീഷ് ചക്കാലക്കലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് മരട്. മരിക്കുന്നതിനു തൊട്ടുമുൻപെടുത്ത ഫോട്ടോ കണ്ട് തേങ്ങലടക്കാൻ പാടുപെടുകയാണ് സുഹൃത്തുക്കൾ. കൊച്ചിൻ കൊളാഷ് എന്ന യൂ ട്യൂബ് ചാനലിന്റെ പ്രധാന അവതാരകനായിരുന്ന പ്രബീഷ് കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയിൽ മാവേലിയായി വേഷമിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. ബണ്ട് റോഡിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ടെലിഫിലിം ചിത്രീകരണമായിരുന്നു ഇന്നലെ.

മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു പ്രബിഷീന്. തന്റെ സീൻ ഭംഗിയാക്കിയതോടെ ഫെയ്സ്ബുക്കിലിടാൻ എല്ലാവരും ചേർന്നൊരു സ്നാപ്പ് എടുക്കാൻ മുൻകൈ എടുത്ത് അൽപ സമയത്തിനു ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാൻ സുഹൃത്തുക്കൾ കെഞ്ചി അപേക്ഷിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങൾ നിർത്തിയില്ല. പ്രബീഷിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കാറിന്റെ താക്കോൽ പ്രയാസപ്പെട്ട് എടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും വൈകി.

More